കുവൈത്തില്‍ ഇന്ത്യക്കാരിയെ പീഡിപ്പിച്ചുവെന്ന് പരാതി

By Web TeamFirst Published Apr 6, 2019, 4:39 PM IST
Highlights

മുറി വാടകയ്ക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി തന്നെ സമീപിച്ചതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പിന്നീട് ജോലിക്ക് ശേഷം സ്ഥലം കാണിക്കാനെന്ന പേരില്‍  കൂട്ടിക്കൊണ്ടുപോവുകയും ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി. മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് പരാതി. തന്നെ തെറ്റിദ്ധരിപ്പിച്ച് ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം.

മുറി വാടകയ്ക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി തന്നെ സമീപിച്ചതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പിന്നീട് ജോലിക്ക് ശേഷം സ്ഥലം കാണിക്കാനെന്ന പേരില്‍  കൂട്ടിക്കൊണ്ടുപോവുകയും ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും സംഭവിച്ചതെല്ലാം പരാതിക്കാരിയുടെ കൂടി താല്‍പര്യത്തോടെയായിരുന്നുവെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

click me!