ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം വാട്ടര്‍ ടാങ്കിലിട്ടു

By Web TeamFirst Published Jun 7, 2021, 4:02 PM IST
Highlights

ഭര്‍ത്താവിന്റെ ലൈംഗിക അവയവത്തിന് ചെറുപ്പകാലം മുതല്‍ ഗുരുതര രോഗം ബാധിച്ചിട്ടുള്ളത് കൊണ്ടും ശസ്ത്രക്രിയ വേണ്ടതിനാലും ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

കെയ്‌റോ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ ഈജിപ്ത് സ്വദേശിയായ ഭര്‍ത്താവ് കൊലപ്പെടുത്തി, മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബുധനാഴ്ച ഇയാളും ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമാകുകയും തുടര്‍ന്ന് പ്രതി ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ഭര്‍ത്താവിന്റെ ലൈംഗിക അവയവത്തിന് ചെറുപ്പകാലം മുതല്‍ ഗുരുതര രോഗം ബാധിച്ചിട്ടുള്ളത് കൊണ്ടും ശസ്ത്രക്രിയ വേണ്ടതിനാലും ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഭാര്യ മരിച്ചെന്ന് ഉറപ്പായതോടെ ആരുടെയും കണ്ണില്‍പ്പെടാതെ മൃതദേഹം എങ്ങനെ ഒളിപ്പിക്കാമെന്ന് ചിന്തിച്ചതായും കുറേ സമയം ആലോചിച്ച ശേഷം വീടിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.  മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രതി, രാവിലെ ഭാര്യയുടെ വീട്ടിലെത്തി. ചൊവ്വാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞു.

തുടര്‍ന്ന് ഭാര്യയുടെ വീട്ടില്‍ നിന്നിറങ്ങിയ താന്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തതായി ഇയാള്‍ വിശദമാക്കി. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ പൊലീസിന് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. ഭാര്യയെ മര്‍ദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, മൃതദേഹം വീടിന് അടുത്തുള്ള വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!