
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ചു. ഇരുപത് വയസ്സിലേറെ പ്രായമുള്ള യുവാവാണ് അപകടത്തിൽ മരിച്ചത്.
നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ജനറേറ്ററിൽ നിന്നാണ് തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് തൊഴിലാളിയുടെ സഹോദരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് സംഘവും സ്ഥലത്തെത്തി. എന്നാൽ, ഇതിന് മുമ്പുതന്നെ സഹോദരൻ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെട്ടിടത്തിന് എതിർവശത്തുള്ള ക്ലിനിക്കിൽ എത്തിച്ചിരുന്നു. ഗുരുതരമായി വൈദ്യുതാഘാതമേറ്റ യുവാവ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ ഫോറൻസിക്, മെഡിക്കൽ പരിശോധനാ വിഭാഗങ്ങൾ മൃതദേഹം തുടർനടപടികൾക്കായി മാറ്റി. അപകടത്തിന്‍റെ സാഹചര്യങ്ങളെക്കുറിച്ച് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam