
റിയാദ്: വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രയുടെ നിലവിലെ അവസ്ഥ ഉറപ്പുവരുത്തണമെന്ന് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവള അധികൃതർ അഭ്യർത്ഥിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ യാത്രാ നിർദേശത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.
സമയമാറ്റങ്ങൾ ഉൾപ്പെടെയുള്ള പുതിയ വിവരങ്ങൾ യാത്രക്കാർ കൃത്യസമയത്ത് അറിയുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തന്നെ ബന്ധപ്പെട്ട എയർലൈൻ കമ്പനികളുമായി സംസാരിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് സ്ഥിരീകരിക്കേണ്ടതുണ്ട്. യാത്രക്കാരുടെ സഹകരണത്തിന് നന്ദി അറിയിച്ച കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവള അധികൃതർ, എയർലൈനുകൾ നൽകുന്ന വിവരങ്ങളും മാറ്റങ്ങളും തുടർച്ചയായി ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam