ത്യാഗസ്മരണയിൽ സൗദിയിലെങ്ങും ബലിപെരുന്നാളാഘോഷം

Published : Jun 07, 2025, 10:30 AM IST
eid al adha celebrated all over saudi arabia

Synopsis

വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. 

റിയാദ്: ഇബ്രാഹീം നബിയുടെ ത്യാഗസ്മരണയിൽ സൗദി അറേബ്യയിലെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഇൗദുഗാഹുകളിലും തക്ബീർ മുഴങ്ങി. അതിരാവിലെ വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. ഹസ്തദാനം നടത്തിയും ആശ്ലേഷിച്ചും അവർ പരസ്പര സ്നേഹവും െഎക്യവും സാഹോദര്യവും പുതുക്കി.

സമാധാനവും ഭക്തിയും നിറഞ്ഞ വിശ്വാസ അന്തരീക്ഷത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ലക്ഷങ്ങൾ ഇൗദ് നമസ്കാരം പെങ്കടുത്തു. ഇൗദ് നമസ്കാരത്തിന് തീർഥാടകരുടെയും ആരാധകരുടെയും വലിയൊരു പ്രവാഹം ഉണ്ടായിരുന്നു. പുലർച്ചെ മുതൽ വിശ്വാസികൾ ഹറമിലേക്ക് ഒഴുകിയെത്തി. പ്രാർഥന വേളയിൽ തീർഥാടകരാൽ പള്ളിയുടെ ഇടനാഴികൾ നിറഞ്ഞുകവിഞ്ഞു. ഇൗദുൽ അദ്ഹയും വെള്ളിയാഴ്ചയും ഒത്തുവന്നതോടെ ഈ ദിവസം രണ്ട് ആഘോഷ ദിവസങ്ങളാണെന്ന് ഹറം ഇമാം ഡോ. മാഹിർ അൽമുെഎഖ്ലി പറഞ്ഞു. ഈദ് എന്നത് സന്തോഷമാണ്. സഹിഷ്ണുത, കാരുണ്യം, സ്നേഹം, കുടുംബ ബന്ധങ്ങൾ നിലനിർത്തുക എന്നിവയുടെ സമയമാണത്. അതുകൊണ്ട് നിങ്ങളുടെ ഈദ് ആഘോഷിക്കുക, കുടുംബബന്ധങ്ങൾ നിലനിർത്തുക, നിങ്ങൾക്ക് ഇൗ ഇൗദ് ദിനമെത്തിയതിന് നിങ്ങളുടെ നാഥനോട് നന്ദി പറയുക, അവനെ പലപ്പോഴും ഓർക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക.

ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിൽ ഒന്ന് ബലിമൃഗങ്ങളെ അറുക്കലാണ്. അതിലൂടെ ദൈവത്തോട് കൂടുതൽ അടുക്കുന്നതിനാണ്. ഈ ലോകത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളിലാണ് ഹജ്ജ് തീർഥാടകർ. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ്. അതിനാൽ ദൈവത്തോടുള്ള അനുസരണവും സ്മരണയും സ്തുതിയും നന്ദിയും വർധിപ്പിക്കുക. കാരണം ഹജ്ജ് വേളയിൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നവർ ദൈവത്തെ ഏറ്റവും കൂടുതൽ സ്മരിക്കുന്നവരാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി വായനയുടെ വസന്തകാലം, ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം
ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്‌ട്രേലിയൻ ലേബലിൽ വിറ്റതായി കണ്ടെത്തൽ; ഇറച്ചിക്കട അടച്ചുപൂട്ടി, നിയമനടപടിയുമായി കുവൈത്ത്