വിമാനയാത്ര സംബന്ധമായ പരാതികൾ ഇനി മുതൽ 'സഹേൽ' ആപ്പിലൂടെ സമർപ്പിക്കാം; അറിയിപ്പുമായി ഡിജിസിഎ

Published : May 12, 2026, 02:21 PM IST
flight

Synopsis

വിമാനയാത്ര സംബന്ധമായ പരാതികൾ ഇനി മുതൽ സഹേൽ ആപ്പിലൂടെ സമർപ്പിക്കാമെന്ന് കുവൈത്ത് ഡിജിസിഎ അറിയിപ്പ്. വിമാനം വൈകൽ, ബാഗേജ് നഷ്ടം, വിമാനം റദ്ദാക്കൽ, ബുക്കിംഗ് റദ്ദാക്കൽ, യാത്രാസമയ മാറ്റം, ബോർഡിംഗ് നിഷേധിക്കൽ, സാമ്പത്തിക ആവശ്യങ്ങൾ, പാക്കേജ് ടൂർ പ്രശ്നങ്ങൾ, ഡമ്മി ബുക്കിംഗുകൾ എന്നിവയുൾപ്പെടെയുള്ള പരാതികൾ സഹേൽ ആപ്പിലൂടെ നൽകാം.

കുവൈത്ത് സിറ്റി: വിമാനയാത്ര സംബന്ധമായ പരാതികൾ ‘സഹേൽ’ ആപ്പിലൂടെ സമർപ്പിക്കാമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പരാതികൾക്ക് വേഗത്തിൽ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് ഈ സംവിധാനം ശക്തിപ്പെടുത്തുന്നതെന്ന് ഡിജിസിഎ അറിയിച്ചു.

വിമാനം വൈകൽ, ബാഗേജ് നഷ്ടം, വിമാനം റദ്ദാക്കൽ, ബുക്കിംഗ് റദ്ദാക്കൽ, യാത്രാസമയ മാറ്റം, ബോർഡിംഗ് നിഷേധിക്കൽ, സാമ്പത്തിക ആവശ്യങ്ങൾ, പാക്കേജ് ടൂർ പ്രശ്നങ്ങൾ, ഡമ്മി ബുക്കിംഗുകൾ എന്നിവയുൾപ്പെടെയുള്ള പരാതികൾ സഹേൽ ആപ്പിലൂടെ നൽകാമെന്ന് ഡിജിസിഎ വ്യക്തമാക്കി. കൂടാതെ വിമാന റൂട്ടുമാറ്റം, പറന്നുയർന്ന ശേഷം വിമാനം മടങ്ങിവരൽ, വിമാനത്തിനുള്ളിലെ പരിക്കുകൾ അല്ലെങ്കിൽ മരണങ്ങൾ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളും സമർപ്പിക്കാനാകും. ഡിജിറ്റൽ സർക്കാർ സേവനങ്ങളിലൂടെ യാത്രക്കാരും വ്യോമയാന അതോറിറ്റികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജെറ്റ് സ്കി ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്തു; കുവൈത്തിൽ ഏഴുപേർ അറസ്റ്റിൽ
ഹാന്‍റ വൈറസ്; കുവൈത്തിൽ രോഗവ്യാപന സാധ്യത കുറവ്, സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം