സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

Published : Jun 04, 2025, 08:15 AM ISTUpdated : Jun 04, 2025, 08:17 AM IST
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

Synopsis

ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്.  ജൂൺ ആറ് മുതൽ എട്ട് വരെയാണ് അവധി. 

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ബലിപെരുന്നാൾ അവധി ഖത്തർ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ ആറ് മുതൽ എട്ട് വരെയാണ് അവധി.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) ൽ അനുശാസിക്കുന്നത് പ്രകാരം, തൊഴിലാളികളെ ഈ അവധി ദിവസങ്ങളിൽ ജോലി ചെയ്യിപ്പിച്ചാൽ ഓവർടൈമിനും അലവൻസുകൾക്കുമുള്ള വ്യവസ്ഥകൾ ബാധകമാക്കേണ്ടത് ആവശ്യമാണെന്ന് തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഖത്തറില്‍ പൊതുമേഖലക്ക് നേരത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. ജൂൺ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ജൂൺ 10 ചൊവ്വാഴ്ച മുതലാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. 

യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. ൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒമാനില്‍ ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി ലഭിക്കുക. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. സൗദി അറേബ്യയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. നാല് ദിവസമാണ് സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി ലഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു