യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Published : May 28, 2025, 05:35 PM IST
യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Synopsis

ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. യുഎഇയില്‍ ജൂൺ 6നാണ് ബലിപെരുന്നാൾ.

അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. 

നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും.

മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സം​ഗമം ജൂൺ 5-ന് നടക്കും. യുഎഇയിലും ജൂൺ 6നാണ് ബലിപെരുന്നാൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും
എമിറേറ്റ്സ് ഡ്രോ വൈൽഡ്5 ഫലം പ്രഖ്യാപിച്ചു; ​ഗെയിമുകളിൽ മൊത്തം സമ്മാനത്തുക 51,366 ഡോളർ