അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറങ്ങിയത്.

റമദാന്‍ 29 (മേയ് 22) മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധി. അതായത് ഇത്തവണ റമദാന്‍ വ്രതം 29 ദിവസമാണെങ്കില്‍ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസമായിരിക്കും അവധി ലഭിക്കുക. റമദാന്‍ വ്രതം 30 ദിവസമുണ്ടെങ്കില്‍ അഞ്ച് ദിവസവും ശമ്പളത്തോടെയുള്ള അവധി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.