ചെറിയ പെരുന്നാള്‍; ഒമാനില്‍ അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

Published : Apr 13, 2023, 06:35 PM IST
ചെറിയ പെരുന്നാള്‍; ഒമാനില്‍ അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

Synopsis

വിശ്വാസപൂര്‍ണമായ റമദാൻ വ്രതം അവസാനിച്ച് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിലേക്കുള്ള ഒരുക്കമാനത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍.

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്. 

ഇതിന് ശേഷം 25 ന് വീണ്ടും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. അതേസമയം സൗദിയില്‍ സ്വകാര്യ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ അവധി നാല് ദിവസമായിരിക്കും. ഇത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.

വിശ്വാസപൂര്‍ണമായ റമദാൻ വ്രതം അവസാനിച്ച് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതിലേക്കുള്ള ഒരുക്കമാനത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. പ്രവാസികളില്‍ ഒരു വിഭാഗം പേര്‍ പെരുന്നാളിന് അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം പേര്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ തന്നെയാണ് പെരുന്നാള്‍ കൂടുന്നത്. 

റമദാനിലെ പതിനേഴാം രാവിൽ മക്കയിലെത്തിയത് പത്ത് ലക്ഷത്തിലധികം പേർ

റിയാദ്: റമദാൻ പതിനേഴിന് മക്കയിൽ രാത്രി നമസ്‍കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർഥാടകകർക്കും സന്ദർശകർക്കുമായി ഒരുക്കിയത്. റമദാനിലെ തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ നാലായിരം സ്ത്രീ-പുരുഷ ജീവനക്കാരെയും ഇരുന്നൂറ് സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.

എണ്ണൂറ് തൊഴിലാളികളാണ് സംസം വെള്ളം നിറയ്ക്കാനും വിതരണം ചെയ്യാനുമായി നിയമിക്കപ്പെട്ടിട്ടുള്ളത്. നാലായിരത്തിയഞ്ഞൂറ് കണ്ടെയ്നറുകളിലായി നിറയ്ക്കുന്ന ഏകദേശം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ദിനേന ഉപയോഗിക്കപ്പെടുന്നതായി ഹറം കാര്യാലയം വ്യക്തമാക്കി. 

അതേസമയം വരും ദിവസങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് പ്രധാന കവാടങ്ങൾ പലതും ഇപ്പോഴേ തുറന്നിട്ടുണ്ട്. താഴത്തെ നിലയിലെ പ്രാർഥനാ സ്ഥലത്തേക്കുള്ള 74, 84 കവാടങ്ങളും 87 മുതൽ 91 വരെയുള്ള കവാടങ്ങളും മേൽത്തട്ടിലെ പ്രാർഥനാ സ്ഥലത്തേക്കുള്ള ഷുബൈക പ്രവേശന കവാടവും തുറന്നവയിൽ പെടും.

Also Read:- സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിന്റെ സമയക്രമം നിശ്ചയിച്ചു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ