ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒറ്റ അക്കത്തിന് 100 മില്യൺ ദിര്‍ഹം ജാക്ക്പോട്ട് നഷ്ടം

Published : Apr 13, 2023, 04:25 PM IST
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒറ്റ അക്കത്തിന് 100 മില്യൺ ദിര്‍ഹം ജാക്ക്പോട്ട് നഷ്ടം

Synopsis

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് എമിറേറ്റ്സ് ഡ്രോ. 125000 ദിര്‍ഹം സ്വന്തമാക്കി ഇന്ത്യക്കാർ!

രണ്ട് ഇന്ത്യന്‍ പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച് എമിറേറ്റ്സ് ഡ്രോ മെഗാ7. ഭാഗ്യനറുക്കെടുപ്പിന്‍റെ 80-ാം പതിപ്പിൽ രണ്ടാം സമ്മാനം നേടിയത് ഇന്ത്യക്കാരായ സുൽത്താൻ ഖാൻ, സയീദ് കമ്രാൻ എന്നിവരാണ്. പക്ഷേ, ഒറ്റ അക്കത്തിന് ഇരുവര്‍ക്കും ഗ്രാൻഡ് പ്രൈസായ 100 മില്യൺ ദിര്‍ഹം നഷ്ടമായി. 

എമിറേറ്റ്സ് ഡ്രോയ്ക്ക് വേണ്ടി ഇരുവരും രജിസ്റ്റര്‍ ചെയ്തത് ഒരു വര്‍ഷത്തിന്‍റെ വ്യത്യാസത്തിൽ ഒരേ ദിവസമാണെന്ന പ്രത്യേകതയും ഉണ്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് എമിറേറ്റ്സ് ഡ്രോ.
 
42 വയസ്സുകാരനയ സയീദ് കമ്രാൻ 20 വര്‍ഷമായി യു.എ.ഇയിൽ ലോജിസ്റ്റിക്സ് മാനേജറായി ജോലിനോക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ രക്ഷിതാക്കളെ കാണാൻ ബെംഗലൂരുവിൽ എത്തിയതായിരുന്നു സയീദ്. രാത്രി വൈകി ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് എമിറേറ്റ്സ് ഡ്രോയുടെ ഇ-മെയിൽ കണ്ടത്. ആദ്യം കരുതിയത് ചെറിയ പ്രൈസ് ആയിരിക്കുമെന്നാണ്, പക്ഷേ, 125000 ദിര്‍ഹം സ്വന്തമായെന്ന് അറിഞ്ഞപ്പോള്‍ സയീദ് ഞെട്ടി.

ഞാൻ ഞെട്ടിപ്പോയി. ഇ-മെയിൽ രണ്ട് മൂന്ന് തവണ വായിച്ചശേഷമാണ് ശരിക്കും വിജയിയാണെന്ന് ഉറപ്പിച്ചത്. അടുത്ത ദിവസം എമിറേറ്റ്സ് ഡ്രോയിൽ നിന്ന് എന്നെ വിളിച്ചു - സയീദ് പറഞ്ഞു.
 
നൂറുകണക്കിന് ആളുകളെ ഭാഗ്യപരീക്ഷണത്തിന് സയീദ് പ്രേരിപ്പിച്ചിട്ടുണ്ട്. 18 വര്‍ഷമായി നിരവധി ഭാഗ്യനറുക്കെടുപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എമിറേറ്റ്സ് ഡ്രോയിലൂടെ നേടിയ സമ്മാനങ്ങളാണ് ഏറ്റവും വലുതെന്ന് സയീദ് പറയുന്നു.

തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ ഒരു പങ്ക് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനും ഗൾഫിലെ വസതി നന്നാക്കാനും ഒരു സ്റ്റാര്‍ട്ടപ്പ് ബിസിനസ് തുടങ്ങാനും ഉപയോഗിക്കുമെന്നാണ് സയീദ് പറയുന്നത്.
 
അൽ എയ്നിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് 30 വയസ്സുകാരനായ സുൽത്താൻ ഖാൻ. എമിറേറ്റ്സ് ഡ്രോ മെഗാ7 മൂന്നാം തവണ കളിച്ചപ്പോഴാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. ഞായറാഴ്ച്ച ഇ-മെയിൽ ലഭിച്ചെങ്കിലും എത്ര തുകയാണ് ലഭിച്ചതെന്നതിൽ സുൽത്താന് ഉറപ്പുണ്ടായിരുന്നില്ല. രാവിലെ ഫോൺകോൾ ലഭിച്ചതോടെ ഉറപ്പായി. കുടുംബത്തോട് അദ്ദേഹം കാര്യം വെളിപ്പെടുത്തി.

ഞാന്‍ എപ്പോഴും കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നയാളാണ്. പക്ഷേ, ഇതൊരു നിയോഗമാണെന്നാണ് എനിക്ക് തോന്നുന്നത്. പുണ്യമാസത്തിൽ തന്നെ ഇത് ലഭിക്കാന്‍  കാരണം അതായിരിക്കും - സുൽത്താൻ പറയുന്നു.

 രാജസ്ഥാൻ സ്വദേശിയാണ് സുൽത്താൻ. മൂന്ന് കുട്ടികളുടെ പിതാവായ സുൽത്താൻ തനിക്ക് ലഭിച്ച പണം കൊണ്ട് വീട് നന്നാക്കാനാണ് ആഗ്രഹിക്കുന്നത്. കൂടാതെ കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്നു.

പത്ത് വര്‍ഷമായി ഞാൻ യു.എ.ഇയിൽ ജോലി ചെയ്യുകയാണ്. എനിക്കൊപ്പം കുറച്ചുകാലം കുടുംബം ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. - അദ്ദേഹം പറഞ്ഞു.

അടുത്ത എമിറേറ്റ്സ് ഡ്രോയുടെ ടിക്കറ്റ് ഇതിനോടകം സുൽത്താൻ വാങ്ങിക്കഴിഞ്ഞു. നിയോഗമുണ്ടെങ്കിൽ തനിക്ക് 100 മില്യൺ ദിര്‍ഹം നേടാനാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
 
100 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് ഉള്ള എമിറേറ്റ്സ് ഡ്രോ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയുള്ള മത്സരമാണ്. ഏഴ് നമ്പറുകള്‍ ഏതെങ്കിലും ശ്രേണിയിൽ തുല്യമാക്കുന്നവര്‍ക്ക് പ്രൈസ് നേടാം. ഇതുവരെ ആരും ഇത് സ്വന്തമാക്കിയിട്ടില്ല. അടുത്ത ഗെയിം ഏപ്രിൽ 16 രാത്രി 9 മണി (യു.എ.ഇ സമയം)ക്കാണ്.

എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിങ് കാണാം. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദര്‍ശിക്കൂ - www.emiratesdraw.com
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ