ഒമാനില്‍ പൊതു- സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Published : May 29, 2019, 10:08 AM ISTUpdated : May 29, 2019, 10:10 AM IST
ഒമാനില്‍ പൊതു- സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Synopsis

ജൂണ്‍ നാല് മുതല്‍ ജൂണ്‍ ആറ് വരെ മൂന്ന് ദിവസമായിരിക്കും അവധിയെന്നാണ് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുമേഖലയ്ക്ക് രാജ്യത്ത് പരമാവധി അഞ്ച് ദിവസം വരെയാണ് പെരുന്നാളിന് അവധി ലഭിക്കുക. 

മസ്കത്ത്: ഒമാനില്‍ പൊതു - സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് മുതല്‍ ജൂണ്‍ ആറ് വരെ മൂന്ന് ദിവസമായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിയെന്നാണ് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുമേഖലയ്ക്ക് രാജ്യത്ത് പരമാവധി അഞ്ച് ദിവസം വരെയാണ് പെരുന്നാളിന് അവധി ലഭിക്കുക. ജൂണ്‍ നാല് (റമദാന്‍ 29) മുതല്‍ ശവ്വാല്‍ മൂന്ന് വരെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌
സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്