സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; തിയ്യതികള്‍ അറിയാം

By Web TeamFirst Published May 12, 2020, 10:40 PM IST
Highlights

തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക

റിയാദ്: സൗദിയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാന്‍ 21ന് വ്യാഴാഴ്‌ച ജോലി അവസാനിക്കുന്നത് മുതല്‍ അവധിയായിരിക്കും എന്നാണ് അറിയിപ്പ്. ഇവരുടെ ഡ്യൂട്ടി ശവ്വാല്‍ എട്ടിന് പുനരാരംഭിക്കും. 

തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29ന് തൊട്ടടുത്ത ദിവസം മുതലുള്ള നാല് ദിവസമാണ് ഇവരുടെ അവധി. തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം പെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള അവസരങ്ങളില്‍ പൂര്‍ണ വേതനത്തോടെയാണ് സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടെയും അവധി. 

ദുബായില്‍ നിന്നെത്തിയ 182 പ്രവാസികളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റും

ഒമാനിലെ കൊവിഡ് പ്രതിരോധത്തിലും കരുത്തായി മലയാളി നഴ്‌സുമാര്‍; അഭിനന്ദിച്ച് ആരോഗ്യമന്ത്രാലയം

click me!