മസ്‌കറ്റ്: കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ഒമാനിലെ മലയാളി നഴ്‌സുമാരുടെ സേവനങ്ങൾ ശ്രദ്ധയാകര്‍ഷിക്കുന്നു. മഹാമാരിയെ അതിജീവിക്കുന്ന ലോകമെമ്പാടുമുള്ള തങ്ങളുടെ സഹപ്രവർത്തകർക്ക് ആശംസകള്‍ നേരുകയാണ് മസ്‌കറ്റിലെ നഴ്സിംഗ് സമൂഹം. മലയാളി നഴ്‌സുമാര്‍ക്ക് ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമോദനങ്ങൾ കിട്ടി. 

കൊവിഡ് 19 വൈറസ് ബാധ ഒമാനിൽ സാമൂഹ്യവ്യാപനമായതോടെ രാജ്യത്തെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചുവരുന്ന മലയാളി നഴ്സുമാരുടെ സാന്നിധ്യം സ്വദേശികളിലും പ്രവാസികളിലും വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒമാനിൽ വിവിധ ഭാഗങ്ങളിൽ തുറന്ന കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ മലയാളി നഴ്‌സുമാരാണ് കൂടുതലായും സേവനമനുഷ്ഠിക്കുന്നത് 

Read more: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ഇതിനുപുറമെ കൊവിഡ് ചികിത്സ പുരോഗമിച്ചുവരുന്ന ഒമാനിലെ വിവിധ  ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും മലയാളി നഴ്സുമാരുടെ സാന്നിധ്യം വളരെ മുൻപന്തിയിലാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഒമാനിലെ ആരോഗ്യരംഗത്ത് വിദേശികളായ നഴ്‌സുമാരിൽ മലയാളികളാണ് ഭൂരിപക്ഷവും.

കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ മലയാളി നഴ്സുമാരുടെ സേവനത്തെ ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മൊഹമ്മദ് അൽ സൈഡീ അൽ നഹ്‌ദ ആശുപത്രിയിലെത്തി അഭിനന്ദിച്ചു. 

Read more: ദമ്മാമില്‍ നിന്ന് 174 പ്രവാസികളുമായി വിമാനം നെടുമ്പാശ്ശേരിയിലെത്തി