
കുവൈത്ത് സിറ്റി: കുവൈത്തിൽ 57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ബലിപെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമസ്കാരം നടക്കുന്ന പള്ളികൾക്ക് പുറമേ രാജ്യത്തുടനീളമുള്ള പ്രാർത്ഥനാ ഹാളുകളിലും മൈതാനങ്ങളിലും ഈദ് ഗാഹുകളിലുമായി 57 ഇടങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്ന് മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ-ഒതൈബി അറിയിച്ചു.
ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിൽ ജൂൺ 5, 6, 7, 8 തീയതികൾ ഔദ്യോഗിക അവധി ദിവസമായും ജൂൺ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 10ന് ആരംഭിക്കുമെന്നും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam