കള്ളനോട്ട് ഉപയോഗിച്ച് തട്ടിപ്പ്; യുഎഇയില്‍ എട്ട് പ്രവാസികള്‍ അറസ്റ്റില്‍

Published : Dec 12, 2022, 09:56 AM ISTUpdated : Dec 12, 2022, 03:30 PM IST
കള്ളനോട്ട് ഉപയോഗിച്ച് തട്ടിപ്പ്; യുഎഇയില്‍ എട്ട് പ്രവാസികള്‍ അറസ്റ്റില്‍

Synopsis

ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

ഷാര്‍ജ: ഷാര്‍ജയില്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികള്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്. ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

ഒരു സംഘം ആളുകള്‍ വ്യാജനോട്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് സെക്യൂരിറ്റി സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നെന്ന് വകുപ്പ് മേധാവി കേണല്‍ ഒമര്‍ ബൗലസൂദ് പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധ സംഘം, ലഭിച്ച വിവരം അനുസരിച്ച് പ്രതികളെ പിന്തുടരുകയും നിരീക്ഷണത്തിന് ശേഷം പിടികൂടുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് സംഘം യുഎഇയിലെത്തിയത്.

പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. വ്യാജ വിദേശ കറന്‍സികള്‍ വില്‍ക്കാനും സംഘം ശ്രമിച്ചിരുന്നു. പ്രാദേശിക വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ മൂല്യത്തിനാണ് ഇവര്‍ ഇത്തരം വ്യാജ വിദേശ കറന്‍സികള്‍ എക്‌സ്‌ചേഞ്ച് ചെയ്തിരുന്നത്.

Read More - ബീച്ചിലിരുന്ന സ്ത്രീയ്ക്കും കുട്ടികള്‍ക്കും നായയുടെ കടിയേറ്റു; ഉടമസ്ഥരെ തേടി പൊലീസ്

പ്രവാസി യുവാവ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു, തക്കസമയത്ത് രക്ഷിച്ച് പൊലീസ്

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഏഷ്യക്കാരനായ യുവാവ് ഭീഷണി മുഴക്കിയത്.

ഇതു സംബന്ധിച്ച വിവരം ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘവും പൊലീസ് പട്രോള്‍ വിഭാഗവും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ ഇടപെട്ട അധികൃതര്‍ യുവാവിനോട് സംസാരിക്കുകയും ഇയാളെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

Read More - ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയ സുഹൃത്ത് വരുത്തിവെച്ചത് 13 ലക്ഷത്തിന്റെ ട്രാഫിക് ഫൈന്‍; കേസ് കോടതിയില്‍

പൊലീസും യുവാവും തമ്മില്‍ സംസാരിക്കുന്ന വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. പാലത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നെത്തി യുവാവിനെ പിടിക്കുകയും തുടര്‍ന്ന് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം