ഒരമ്മയെയും അവരുടെ രണ്ട് കുട്ടികളെയും നായ ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ശനിയാഴ്ച ഉച്ചയ്ക്കാണ് ഫുജൈറ പൊലീസിന് ലഭിച്ചത്.

ഫുജൈറ: ഫുജൈറയില്‍ സ്ത്രീയെയും രണ്ട് മക്കളെയും നായ ആക്രമിച്ചു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയുടെ ഉടമസ്ഥരായ മൂന്ന് സ്ത്രീകള്‍ക്കായി ഫുജൈറ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഒരമ്മയെയും അവരുടെ രണ്ട് കുട്ടികളെയും നായ ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ശനിയാഴ്ച ഉച്ചയ്ക്കാണ് ഫുജൈറ പൊലീസിന് ലഭിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തന്റെ ഭാര്യയും രണ്ട് മക്കളും ബീച്ചിലിരുന്നപ്പോള്‍ അവിടേക്ക് മൂന്ന് സ്ത്രീകളും ഇവരുടെ നായയും എത്തി. തുടര്‍ന്ന് നായ തന്റെ ഭാര്യയെയും മക്കളെയും ആക്രമിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു.

മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കിയ നായയുടെ ഉടമസ്ഥരായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇവരെ കണ്ടുകിട്ടിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് ഹാനികരമായ പ്രവൃത്തികള്‍ കണ്ടാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് ഫുജൈറ പൊലീസ് ആവശ്യപ്പെട്ടു. 

Scroll to load tweet…

Read More -  യുഎഇയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു

മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി പൊലീസ്

ദുബൈ: മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി പൊലീസ്. ദുബൈയിലാണ് സംഭവം. വഴിതെറ്റി ക്ഷീണിച്ച് അവശരായ കുടുംബത്തെ ഹത്ത പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം രക്ഷപ്പെടുത്തുകയായിരുന്നു. 

Read More -  യുഎഇയില്‍ പ്രവാസി യുവാവ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു, തക്കസമയത്ത് രക്ഷിച്ച് പൊലീസ്

മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന വിദേശികള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഹത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല റാഷിദ് അല്‍ ഹഫീത് പറഞ്ഞു. നിശ്ചിത പാതയില്‍ നിന്ന് വഴിതെറ്റി മാറിയെന്ന് പറഞ്ഞ കുടംബം സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പൊലീസ് ഡ്രോണുകളുടെ സഹായത്തോടെ ഇവരുടെ ലൊക്കേഷന്‍ കണ്ടുപിടിച്ചു. മിനിറ്റുകള്‍ക്കുള്ളിലാണ് ഇവര്‍ എവിടെയാണ് കുടുങ്ങിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അവിടെയെത്തി കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു.