യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ എട്ടു മരണം

By Web TeamFirst Published Dec 13, 2020, 11:23 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടത്തിയ  143,781 കൊവിഡ് പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ എട്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 1,194 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 631 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടത്തിയ  143,781 കൊവിഡ് പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 184,949 ആയി. ഇവരില്‍ 163,679 പേരാണ് ഇതിനോടകം രോഗമുക്തരായത്. 617 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 20,653 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 1.8 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. 

click me!