സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കി ഒമാന്‍

By Web TeamFirst Published Dec 13, 2020, 11:14 PM IST
Highlights

പണമോ ജംഗമ വസ്തുക്കളോ നല്‍കിയ ശേഷം ഇത് മറച്ചുവെക്കുക, നിഷേധിക്കുക, അപഹരിക്കുക, ധൂര്‍ത്തടിക്കുക, നശിപ്പിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ ലഭിക്കുക.

മസ്‌കറ്റ്: ഒമാനില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയും 1,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലുമൊന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പണമോ ജംഗമ വസ്തുക്കളോ നല്‍കിയ ശേഷം ഇത് മറച്ചുവെക്കുക, നിഷേധിക്കുക, അപഹരിക്കുക, ധൂര്‍ത്തടിക്കുക, നശിപ്പിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ ലഭിക്കുക. 

click me!