
മസ്‍കത്ത്: ഒമാനില്‍ ഇന്ന് എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 521 ആയി. ഇന്ന് 207 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം 1433 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു.
ഇന്ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 167 പേര്‍ സ്വദേശികളും 40 പേര്‍ പ്രവാസികളുമാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,787 ആയി. ഇതില്‍ 76,124 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച ജാഗ്രതാ നടപടികള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam