കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 46 നിയമലംഘനങ്ങൾ കണ്ടെത്തി, എട്ട് കടകൾക്ക് പൂട്ട്

Published : Jul 03, 2026, 10:41 AM IST
shops closed

Synopsis

കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി അധികൃതർ. എട്ട് കടകൾ പൂട്ടിച്ചു. 46 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വാണിജ്യ ലൈസൻസുമായി ബന്ധപ്പെട്ട രണ്ട് നിയമലംഘന നോട്ടീസുകളും അധികൃതർ നൽകി.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അധികൃതർ. വാണിജ്യ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഹ്മദി ഗവർണറേറ്റ് അന്വേഷണ വിഭാഗവുമായി ചേർന്നാണ് അഹ്മദി ഗവർണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്.

പരിശോധനയിൽ വിവിധ തരത്തിലുള്ള 46 നിയമ ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, വാണിജ്യ ലൈസൻസുമായി ബന്ധപ്പെട്ട രണ്ട് നിയമ ലംഘന നോട്ടീസുകളും അധികൃതർ നൽകി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ രണ്ട് മന്ത്രാലയങ്ങളുടെയും ഏകോപനത്തോടെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് വ്യാപാര സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പരിശോധനാ നടപടികളുടെ ഭാഗമായാണ് ഈ പ്രത്യേക പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൈനിങ്, ഷോപ്പിങ്, സമ്മാനം: സിറ്റി വാക്കിലെത്താം, 1 മില്യൺ ദിർഹം വരെ നേടാം
'പാസ്പോർട്ട് ഫീസ് കൂട്ടിയ തീരുമാനം പിൻവലിക്കണം'; പ്രതിഷേധിച്ച് പ്രവാസികൾ