
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ നിയമ വിരുദ്ധമായി താമസിക്കുന്ന ബാച്ചിലേഴ്സിനെതിരെ ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ കർശനമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിച്ചു. റബിയ, ഫിർദൗസ് എന്നിവിടങ്ങളിലെ നിയമം ലംഘിച്ച ആറ് വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചതായും, ബാച്ചിലേഴ്സ് നിയമവിരുദ്ധമായി താമസിച്ചിരുന്ന മറ്റ് 14 വീടുകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതായും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നവാഫ് അൽ കന്ദരി പറഞ്ഞു.
റസിഡൻഷ്യൽ ഏരിയകളില്‍ കുടുംബ സൗഹൃദ സ്വഭാവം നിലനിർത്തുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന് അൽ കന്ദരി വ്യക്തമാക്കി. പരിശോധനകൾ തുടരുമെന്നും എല്ലാ നിയമലംഘകർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ