പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങളിൽ വ്യാപക പരിശോധന; 415 പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

Published : Nov 24, 2023, 08:52 PM IST
പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങളിൽ വ്യാപക പരിശോധന; 415 പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

Synopsis

ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ താമസസ്ഥലങ്ങളിൽ ബാച്ചിലർമാരുടെ താമസം കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി.  ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സമിതി സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.  മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സൗദ് അൽ ദബ്ബൂസ് ആണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുവൈത്തിൽ സ്വദേശികൾ താമസിക്കുന്ന മേ​ഖ​ല​ക​ളി​ല്‍ പ്ര​വാ​സി അ​വി​വാ​ഹി​ത​ർ താ​മ​സി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. പക്ഷേ, നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ താ​മ​സി​ക്കു​ന്ന പ്രവാസികളെ സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ​ നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായാണ് പരിശോധനകൾ.

(ഫയൽ ചിത്രം)

Read Also -  മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ

പുതുവത്സര അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പുതുവത്സരത്തോട് അനുബന്ധിച്ച് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ഞായറാഴ്ച, ജനുവരി ഒന്ന് തിങ്കളാഴ്ച എന്നീ രണ്ട് ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് പുതുവര്‍ഷം ആഘോഷിക്കാന്‍ ലഭിക്കുക.

അതേസമയം 2024ലെ അവധി ദിവസങ്ങള്‍ യുഎഇ അധികൃതർ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും. 

2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട