
മസ്‍കത്ത്: ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍കത്ത് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു.
മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍കാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. എല്ലാ സ്ലാബുകളിലുമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടില്‍ (രണ്ട് അക്കൗണ്ടുകളോ അതില്‍ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. അതേസമയം മേയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും വെബ്‍സൈറ്റിലെ വിവിധ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ 72727770 എന്ന നമ്പറിലെ വാട്സ്ആപിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ തങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam