സൗദിയില്‍ കൊവിഡ് ബാധിച്ച് 11 മരണം കൂടി

By Web TeamFirst Published Jul 28, 2021, 9:03 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 8,200 ആയി ഉയര്‍ന്നു. 1,334 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 1,079 അസുഖ ബാധിതര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ ഇന്ന് 108,462 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,22,108 ആയി. ഇതില്‍ 5,02,528 പേര്‍ രോഗമുക്തരായി.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,380 ആയി ഉയര്‍ന്നു. ഇതില്‍ 1,409 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കന്‍ പ്രവിശ്യ 271, റിയാദ് 260, മക്ക 239, അസീര്‍ 127, അല്‍ഖസീം 86, ജീസാന്‍ 82, മദീന 67, ഹായില്‍ 59, നജ്‌റാന്‍ 41, അല്‍ബാഹ 33, വടക്കന്‍ അതിര്‍ത്തി മേഖല 32, തബൂക്ക് 25, അല്‍ജൗഫ് 12. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 25,526,563 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!