മൂന്നു മലയാളികൾക്ക് ഒക്ടോബർ മാസത്തെ അവസാന വീക്കിലി ഡ്രോയിൽ 24കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം. മൊത്തം നാല് വിജയികൾ. നാലാമത്തെ വിജയി ഒമാനിൽ നിന്നുള്ളയാൾ.
നവംബറിൽ വിജയിക്കാൻ ഒരുപാട് അവസരങ്ങളുമായി ബിഗ് ടിക്കറ്റ്. ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്. കൂടാതെ അഞ്ച് പേർക്ക് 100,000 ദിർഹം വീതം സമാശ്വാസ സമ്മാനങ്ങൾ. കൂടാതെ വീക്കിലി ക്യാഷ് റിവാർഡുകൾ, ഡ്രീം കാർ ഡ്രോകൾ, ബിഗ് സ്പിൻ മത്സരവും നടക്കും.
ഒക്ടോബർ അവസാന ആഴ്ച്ചയിലെ നാല് ഇ-ഡ്രോ വിജയികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വിജയികൾ മലയാളികളാണ്.
പരസ്യ മേഖലയിൽ ജോലി നോക്കുന്ന അനീഷ് രവീന്ദ്രദാസ് ആണ് ഒരു മലയാളി വിജയി. അദ്ദേഹം 18 വർഷമായി ദുബായിലാണ്. സുഹൃത്തുക്കളായ 10 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ അദ്ദേഹത്തിന്റെ സംഘം പ്രൊമോഷൻ പ്രയോജനപ്പെടുത്തിയാണ് ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ അവർക്ക് നാല് ടിക്കറ്റുകൾ ലഭിച്ചു. സുഹൃത്താണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തതെന്ന് അനീഷ് പറഞ്ഞു. അയാളുടെ മകന്റെ ജനനത്തീയതി വച്ചുള്ള ടിക്കറ്റാണ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം. വീടിനായി എടുത്ത ലോൺ വീട്ടാനാണ് അനീഷ് തന്റെ പങ്ക് ഉപയോഗിക്കുക.
സമ്മാനം നേടിയ രണ്ടാമത്തെ മലയാളി മുഹമ്മദ് അഷ്റഫ് മുണ്ടക്കൈ ഷംസുവാണ്. ഷാർജയിലാണ് 14 വർഷമായി അദ്ദേഹം താമസിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായി ജോലി നോക്കുന്നു. മൂന്നു വർഷം മുൻപാണ് ബിഗ് ടിക്കറ്റിൽ ആദ്യമായി പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. റാൻഡമായി എടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ ഭാഗ്യം വന്നത്.
മൂന്നാമത്തെ മലയാളിയായ വിജയി 52 വയസ്സുകാരനായ രാജേഷ് ഗോപാലൻ ആണ്. കുടുംബത്തോടൊപ്പം 30 വർഷമായി അദ്ദേഹം റാസ് അൽ ഖൈമയിലാണ് ജീവിക്കുന്നത്. ആദ്യമായി ബിഗ് ടിക്കറ്റ് കളിച്ച അദ്ദേഹം ഒരു കസിന്റെ കൂടെയാണ് ടിക്കറ്റ് എടുത്തത്. ഭാര്യയാണ് നമ്പർ തെരഞ്ഞെടുത്തതെന്ന് രാജേഷ് പറയുന്നു.
“എന്റെ ഭാഗ്യം വിശ്വസിക്കാനാകുന്നില്ല. ആദ്യ തവണ തന്നെ സമ്മാനം ലഭിച്ചത് ആലോചിച്ചു നോക്കൂ. സത്യമായും ഞാൻ ഞെട്ടിപ്പോയി. എനിക്ക് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. അപ്പോൾ ഫോണിൽ എന്താ പറഞ്ഞതെന്ന് പോലും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല.” – അദ്ദേഹം പറഞ്ഞു.
ഒക്ടോബർ അവസാന ആഴ്ച്ചയിലെ ഇ-ഡ്രോയിൽ വിജയിച്ച അവസാനത്തെ വിജയി ഒമാനിൽ നിന്നുള്ള യൂസഫ് ആണ്. ആറ് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സ്വന്തമായാണ് അദ്ദേഹം ടിക്കറ്റ് എടുക്കാറ്. യാത്ര ചെയ്യുമ്പോൾ 10-15 ടിക്കറ്റുകൾ എടുക്കുന്നതാണ് തന്റെ ശീലമെന്ന് അദ്ദേഹം പറയുന്നു.
നവംബറിൽ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് ഭാഗ്യശാലിയെ തിരിച്ചറിയാം. സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നു വീക്കിലി ഇ-ഡ്രോകളും നടക്കും. നാല് വിജയികൾക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം ലഭിക്കും. ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന മൂന്നു പേരെ ഡിസംബർ 3-ന് നടക്കുന്ന ഡ്രോയിൽ അറിയാം. ഇവർക്ക് ജനുവരി 3-ന് ബിഗ് സ്പിൻ കളിക്കാം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാനാണ് അവസരം.
ഡ്രീം കാർ സീരീസിൽ ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.




