
അബുദാബി: ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അപരിചിതരില്‍ നിന്നുള്ള ഇത്തരം ഫോണ്‍ വിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യന്‍ എംബസി ഉദ്ദ്യോഗസ്ഥരെന്ന പേരിലാണ് തട്ടിപ്പുകാര്‍ പ്രവാസികളെ ബന്ധപ്പെടുന്നത്. 02-4492700 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും ഫോണ്‍ കോളുകള്‍ ലഭിച്ചിട്ടുള്ളത്. വിവിധ കാരണങ്ങളുടെ പേരില്‍ പണം ആവശ്യപ്പെടുകയാണ് രീതി. പണം നിക്ഷേപിക്കാനായി ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്‍കും.
എന്നാല്‍ ഒരവസരത്തിലും ഇത്തരത്തില്‍ എംബസി ആളുകളെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരം ഫോണ്‍ കോളുകളെ അവഗണിക്കണം. ഒപ്പം hoc.abudhabi@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെ വിവരം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ യുഎഇ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam