എമിറേറ്റ്സ് എയർലൈനിൽ കിടിലൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഓൺലൈനായി അപേക്ഷിക്കാം

Published : Jul 14, 2025, 03:40 PM IST
emirates airline

Synopsis

ലോകമെമ്പാടും സഞ്ചരിക്കാന്‍ അവസരം ഒരുക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ ഭാഗമാകാം. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ലൈനില്‍ ക്യാബിന്‍ ക്രൂ ആകാന്‍ നിങ്ങള്‍ക്കും അവസരം. 

ദുബൈ: ആഗോള റിക്രൂട്ട്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി ക്യാബിന്‍ ക്രൂ അപേക്ഷകള്‍ ക്ഷണിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് ഓൺലൈമായി അപേക്ഷ അയയ്ക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

അപേക്ഷകര്‍ക്ക് എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്സൈറ്റ് വഴി ബയോഡേറ്റ അയയ്ക്കാം. അപേക്ഷകരുടെ യോഗ്യതയും ശമ്പളവും ഉള്‍പ്പെടെ എയര്‍ലൈന്‍ വിശദമാക്കിയിട്ടുണ്ട്.

അപേക്ഷകരുടെ യോഗ്യത

  • 21 വയസ്സെങ്കിലും പ്രായമുണ്ടാകണം.
  • കുറഞ്ഞത് 160 സെന്‍റീമീറ്റര്‍ ഉയരം, 211 സെന്‍റീമീറ്റര്‍ ഉയരെ തൊടാനാകണം.
  • ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം (മറ്റ് ഭാഷകള്‍ അറിയാവുന്നത് മുന്‍ഗണന നല്‍കും)
  • കുറഞ്ഞത് ഒരു വര്‍ഷത്തെ കസ്റ്റമര്‍ സര്‍വീസ് എക്സ്പീരിയന്‍സ്.
  • ഹൈസ്കൂള്‍ ഡിപ്ലോമ, അല്ലെങ്കില്‍ ഗ്രേഡ് 12 പാസ്സാകണം.
  • യൂണിഫോം ധരിച്ച് കഴിയുമ്പോള്‍ ശരീരത്തില്‍ കാണാവുന്ന ഭാഗങ്ങളില്‍ ടാറ്റൂ ഉണ്ടാകരുത്.
  • യുഎഇയുടെ തൊഴില്‍ വിസ മാനദണ്ഡങ്ങള്‍ പാലിക്കണം.

ആത്മവിശ്വാസം, സമ്മര്‍ദ്ദത്തെ നേരിടാനും ശാന്തമായി ജോലി ചെയ്യാനുമുള്ള കഴിവ് എന്നിവ ക്യാബിന്‍ ക്രൂ ജോലിയുടെ ഭാഗമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എമിറേറ്റ്സ് കൃതക്യമായ പരിശീലനം നല്‍കും.

അപേക്ഷകള്‍ അയയ്ക്കേണ്ട വിധം

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം. ദുബൈയിലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര നഗരങ്ങളിലും എല്ലാ ആഴ്ചയിലും റിക്രൂട്ട്മെന്‍റ് പരിപാടികൾ സംഘടിപ്പിക്കും. ഷോർട്‍ലിസ്റ്റ് ചെയ്യുന്നവരെ ഇക്കാര്യം വൈകാതെ തന്നെ അറിയിക്കും.

ശമ്പളവും ആനുകൂല്യങ്ങളും

അ‍ടിസ്ഥാന ശമ്പളം - പ്രതിമാസം 4,430 ദിര്‍ഹം.

ഫ്ലൈയിങ് പേ- 63.75 ദിര്‍ഹം / മണിക്കൂര്‍ (80-100 മണിക്കൂര്‍, അല്ലെങ്കില്‍ മാസം)

ശരാശരി ആകെ മാസ ശമ്പളം - 10,170 ദിര്‍ഹം.

ശമ്പളത്തിന് പുറമെ ലേഓവറുകള്‍ക്ക് ഹോട്ടല്‍ താമസം, എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത സൗകര്യം, അന്താരാഷ്ട്ര ഭക്ഷണ അലവന്‍സുകള്‍ എന്നിവ ഉണ്ടായിരിക്കും. ഏറ്റവും അപ്ഡേറ്റഡായിട്ടുള്ള ഇംഗ്ലീഷിലുള്ള സിവി, അടുത്തിടെ എടുത്ത ഫോട്ടോ എന്നിവ അപേക്ഷക്കൊപ്പം അയയ്ക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ