
അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പിന്നാലെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സും സര്‍വ്വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പകുതി ടിക്കറ്റ് നിരക്കിലാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വ്വീസ് നടത്തുന്നത്.
ജൂലൈ 13 മുതലാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കാണ് ആദ്യ സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 12000 രൂപയാണ് ടിക്കറ്റ് നിരക്ക്.
തുടക്കത്തില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ബജറ്റ് എയര്‍ലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ദുബായിലേക്ക് ചുരുങ്ങിയത് 29,650 രൂപയും ഷാര്‍ജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയും നൽകണം.
അതേസമയം കൊച്ചി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ പ്രത്യേക സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ഈ മാസം 26 വരെയാണ് സര്‍വ്വീസുകള്‍. കൊച്ചി, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് പ്രത്യേക ഇത്തിഹാദ് സര്‍വ്വീസുകള്‍
വന്ദേ ഭാരത്; സൗദിയില്‍ നിന്ന് 36 വിമാനങ്ങള്‍, ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam