
ദുബൈ: ഈ മാസം 10, 11 തീയതികളില്‍ തമിഴ്‌നാട്ടില്‍(Tamil Nadu) കനത്ത മഴ(heavy rainfall) പ്രതീക്ഷിക്കുന്നതിനാല്‍ എമിറേറ്റ്‌സിന്റെ(Emirates airline) ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്കും(Chennai) തിരിച്ചുമുള്ള, നവംബര്‍ 10, 11 തീയതികളിലെ എമിറേറ്റ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനി ബുധനാഴ്ച അറിയിച്ചു.
റദ്ദാക്കിയ വിമാനങ്ങള്‍
ഇകെ542: ദുബൈ-ചെന്നൈ വിമാനം(നവംബര്‍ 10)
ഇകെ543: ചെന്നൈ-ദുബൈ (നവംബര്‍ 11)
ഇകെ544: ദുബൈ-ചെന്നൈ (നവംബര്‍ 11)
ഇകെ545: ചെന്നൈ-ദുബൈ (നവംബര്‍ 11)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam