Emirates Draw FAST5: ആദ്യ വിജയിക്ക് സ്വന്തം 75,000 ദിര്‍ഹം

Published : Jun 02, 2023, 12:09 PM ISTUpdated : Jun 02, 2023, 12:21 PM IST
Emirates Draw FAST5: ആദ്യ വിജയിക്ക് സ്വന്തം 75,000 ദിര്‍ഹം

Synopsis

42 പന്തുകളിൽ നിന്ന് അഞ്ചെണ്ണം മാത്രം തെരഞ്ഞെടുത്താൽ മതിയെന്നതാണ് ഈ ഗെയിമിന്‍റെ ഏറ്റവും വലിയ സവിശേഷത. ഇത് എളുപ്പത്തിൽ ഭാഗ്യം കടാക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും.

ഭാഗ്യാന്വേഷികളുടെ തലവര മാറ്റുകയാണ് എമിറേറ്റ്സ് ഡ്രോ (Emirates Draw) യുടെ പുതിയ ഗെയിം ഫാസ്റ്റ്5 (FAST5). ദക്ഷിണാഫ്രിക്കന്‍ പൗരനായ മൈക്കിൾ ഡെ ബ്രുയ്ൻ ആണ് ആദ്യ നറുക്കെടുപ്പിൽ വിജയിച്ച് AED 75,000 സ്വന്തമാക്കിയത്.

മൊത്തം 42 പന്തുകളിൽ നിന്ന് അഞ്ചെണ്ണം മാത്രം തെരഞ്ഞെടുത്താൽ മതിയെന്നതാണ് ഈ ഗെയിമിന്‍റെ ഏറ്റവും വലിയ സവിശേഷത. ഇത് എളുപ്പത്തിൽ ഭാഗ്യം കടാക്ഷിക്കാന്‍ നിങ്ങളെ സഹായിക്കും.

യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ 38 വയസ്സുകാരനായ മൈക്കിൾ, എമിറേറ്റ്സ് ഡ്രോയുടെ MEGA7, EASY6 ഗെയിമുകളുടെ ആരാധകനാണ്. ഒരു സുഹൃത്തിന്‍റെ പ്രോത്സാഹനം കാരണമാണ് FAST5 കളിക്കാന്‍ മൈക്കിൾ തീരുമാനിച്ചത്.

റാഫ്ൾ ഡ്രോയുടെ വിജയി താനാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കുറച്ചു പ്രയാസപ്പെട്ടു എന്നാണ് മൈക്കിൾ പറയുന്നത്.

"നമ്മള്‍ എന്തെങ്കിലും വിജയിച്ചു എന്ന് പറയുമ്പോള്‍ അത് ഉൾക്കൊള്ളാൻ അൽപ്പം ബുദ്ധിമുട്ടുണ്ടല്ലോ, പ്രത്യേകിച്ചും ഇപ്പോള്‍ ഈ തട്ടിപ്പുകള്‍ എല്ലാം വ്യാപകമാണല്ലോ…" മൈക്കിൾ വിശദീകരിക്കുന്നു. വിജയി ആണെന്ന നോട്ടിഫിക്കേഷന്‍ ലഭിച്ചതിന് പിന്നാലെ എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും ആപ്പിലും പരിശോധിച്ച് മൈക്കിൾ വിജയം ഉറപ്പിച്ചു.

"എനിക്ക് ഭാഗ്യത്തിൽ വിശ്വാസമുണ്ട്, നിങ്ങള്‍ പങ്കെടുത്തില്ല എങ്കിൽ വിജയിക്കാനും പറ്റില്ലല്ലോ." മൈക്കിൾ പറയുന്നു. വിവേകപൂര്‍വം ചിന്തിച്ച് തനിക്ക് കിട്ടിയ പ്രൈസ് മണി എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിക്കുമെന്നാണ് മൈക്കിള്‍ പറയുന്നത്.

AED 25 മാത്രം മുടക്കി FAST5 കളിക്കാം. ഗ്രാൻഡ് പ്രൈസ് 25 വര്‍ഷത്തേക്ക് മാസം AED 25,000 എന്നതാണ്. കൂടാതെ റാഫ്ൾ ഡ്രോകളിൽ AED 75,000, AED 50,000, AED 25,000 എന്നിങ്ങനെ തുകയും നേടാം. എല്ലാ ശനിയാഴ്ച്ചകളിലും യു.എ.ഇ സമയം രാത്രി 9 മണിക്കാണ് FAST5 നറുക്കെടുപ്പ്. ജൂൺ മൂന്നിന് തത്സമയ ബ്രോഡ്‍കാസ്റ്റും ഉണ്ട്. www.emiratesdraw.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആൻഡ്രോയിഡ് അല്ലെങ്കിൽ ആപ്പിൾ ആപ്പിലൂടെയും FAST5 ടിക്കറ്റുകളെടുക്കാം.

ഓരോ FAST5 പര്‍ച്ചേസിനുമൊപ്പം യു.എ.ഇ സര്‍ക്കാര്‍ നയിക്കുന്ന പരിസ്ഥിതി പ്രോജക്ടുകളിലേക്ക് ഒരു സംഭാവനയും നിങ്ങള്‍ നൽകുന്നുണ്ട്. അടുത്ത ഗെയിം എമിറേറ്റ്സ് ‍ഡ്രോ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക് - 800 7777 7777 (ടോൾഫ്രീ), സന്ദര്‍ശിക്കാം - www.emiratesdraw.com അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ @emiratesdraw തെരയാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്