സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം; നാല് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 1, 2023, 11:59 PM IST
Highlights

 സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതു ധാര്‍മ്മികത നിയമങ്ങള്‍ ലംഘിച്ച്  അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നാല് പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. കൂടാതെ, വിവിധ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്‍റുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Read also: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ

കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി അധികൃതര്‍: ഒരു പ്രവാസി അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മഹ്‍ബുലയില്‍ നടത്തിയ പരിശോധനയിലാണ് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്‍തു.

പിടിയിലായ പ്രവാസിയാണ് മദ്യനിര്‍മാണം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 40 ബാരലുകളില്‍ നിറച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 163 ബോട്ടില്‍ മദ്യവും അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!