
കാനഡയിൽ സംഗീത പരിപാടികള്‍ക്കായി എത്തി ഗോപി സുന്ദറും സംഘവും. ജൂൺ 11 വരെ വിവിധ വേദികളിൽ 'ഗോപി സുന്ദര്‍ ലൈവ് ഓൺസാംബിള്‍' ഷോ നടക്കും.
മ്യൂസസ് കേരള മിസ്സിസാഗയിൽ ജൂൺ രണ്ടിന് വൈകീട്ട് ഏഴിന് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കുന്നത് മാളു എന്‍റര്‍ടെയ്ൻമെന്‍റ് ഗ്രൂപ്പാണ്.
ഗോപി സുന്ദറിനൊപ്പം സിദ്ധാര്‍ത്ഥ് മേനോൻ, അമൃത സുരേഷ്, ജാസിം ജമാൽ, ശ്വേത അശോക് തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാണ്.
ജൂൺ മൂന്നിന് ഡുമാസിന്‍റെ നേതൃത്വത്തിൽ പിക്കറിങ്, ജൂൺ നാലിന് മാളൂ എന്‍റർടെയ്ൻമെന്‍റ് ഗ്രൂപ്പിന്‍റെ ആതിഥേയത്വത്തിൽ ലണ്ടന്‍ എന്നിങ്ങനെയാണ് ജൂൺ ആദ്യ ആഴ്ച്ചയിലെ മറ്റു വേദികള്‍.
ജൂൺ ഒൻപത് സികെസിഎയുടെ ആഭിമുഖ്യത്തിൽ എഡ്മിന്‍റൺ, ജൂൺ പത്ത് എംഎഎമ്മിന്‍റെ നേതൃത്വത്തിൽ വിന്നിപെഗ്, പതിനൊന്ന് ഞായറാഴ്ച എൻഎംഎസിന്‍റെ ആതിഥേയത്വത്തിൽ ഡെൽറ്റ എന്നിവിടങ്ങളിലാണ് മറ്റു ഷോകൾ നടക്കുകയെന്ന് സംഘാടകനായ ബിജു കട്ടത്തറ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ