ഓരോ ആഴ്ച്ചയും തിരികെ എത്തുന്നത് ആയിരങ്ങൾ; മങ്ങാതെ എമിറേറ്റ്സ് ഡ്രോയുടെ ജനകീയത

Published : May 21, 2026, 10:44 AM IST
emirares draw

Synopsis

ജീവിതം മാറ്റിമറിക്കുന്ന അവസരങ്ങൾക്ക് ഇപ്പോൾ പരിമിതകാലത്തേക്കുള്ള പ്രൊമോഷനുകൾ

എമിറേറ്റ്സ് ഡ്രോയുടെ വീക്കിലി ഗെയിമുകളിലെ പ്രേക്ഷക പങ്കാളിത്തം തുടരുകയാണ്. ഈസി6 ഗെയിമിനാണ് കൂടുതൽ ആളുകൾ എത്തുന്നത്. എളുപ്പത്തിൽ കളിക്കാവുന്ന ഗെയിം, മികച്ച വിനോദോപാധി, ഒപ്പം ജീവിതംതന്നെ മാറ്റിമറിക്കുന്ന അവസരം – ഇവയൊക്കെയാണ് ഈ ഗെയിമുകളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. മെഗാ7, ഈസി6, ഫാസ്റ്റ്5 ഗെയിമുകളുടെ ജനകീയത ചൂണ്ടിക്കാണിക്കുന്നത് മിക്ക കളിക്കാരുടെയും ആഴ്ച്ചതോറുമുള്ള ഒരു ശീലമായി ഗെയിമുകൾ മാറി എന്നതാണ്. ആവേശവും സമ്മാനങ്ങളും ഇവ നൽകുകയും ചെയ്യുന്നു.

ഈ ആവേശങ്ങൾക്കൊപ്പം ഇപ്പോൾ എമിറേറ്റ്സ് ഡ്രോ പരിമിതകാലത്തേക്ക് പ്രൊമോഷനുകൾ അവതരിപ്പിക്കുകയാണ്. ഇപ്പോൾ കളിക്കാർക്ക് 2 മെഗ7 ടിക്കറ്റുകൾ വാങ്ങുമ്പോൾ 1 ഫ്രീ ആയി നേടാം. ഇതിനായി FREEM7 എന്ന കോഡ് ഉപയോഗിച്ചാൽ മതിയാകും. കൂടാതെ എല്ലാ SURE റാഫിളുകളുംകൂടെ ഇപ്പോൾ $45 മുടക്കി സ്വന്തമാക്കാം. മുൻപത്തെ വില $55 ആയിരുന്നു. ഉപയോഗിക്കേണ്ട കോഡ് SURE10.

പ്രൊമോഷനുകൾക്ക് പുറമെ എമിറേറ്റ്സ് ഡ്രോയെ ജനങ്ങളോട് അടുപ്പിക്കുന്ന ഒരു കാര്യം പ്രതീക്ഷയാണ്. ചിലർ പ്രതീക്ഷ വച്ചു പുലർത്തുന്നത് കുടുംബത്തിൽ നിന്ന് ഒരുപാട് അകന്നു ജീവിക്കേണ്ട സാഹചര്യത്തിലാകാം, ചിലർക്ക് അത് ത്യാഗങ്ങൾ, ഉത്തരവാദിത്തങ്ങൾ, സ്വപ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാകാം. എല്ലാ ആഴ്ച്ചയും ആ പ്രതീക്ഷകളിൽ ചിലത് എമിറേറ്റ്സ് ഡ്രോയിലൂടെ സത്യമാകുന്നു.

വെറും ഒരു ഡ്രോ അല്ല ഇത്. മറിച്ച് അർത്ഥപൂർണമായ ഒരു അനുഭവമാണ്. എല്ലാ ആഴ്ച്ചയും തങ്ങളുടെ ഭാഗ്യ നമ്പറുകൾ തേടിയാണ് കളിക്കാർ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്നത്. അവർ പ്രതീക്ഷയോടെ ഫലം നോക്കുന്നു. നാളെ എന്നത് പ്രതീക്ഷാപൂർണമായ ഒന്നായാണ് അവർ കാണുന്നത്.

ഈസി6 ആണ് പ്ലാറ്റ്ഫോമിൽ ഏറ്റവും അധികം പേർ കളിക്കുന്ന ഗെയിം. കാരണം ഇത് വളരെ ആവേശകരമാണ്, എളുപ്പമാണ്, തുടക്കം മുതൽ തന്നെ ജയിക്കാനുള്ള സാധ്യതകളും നൽകുന്നു. കുടുംബമായും, സഹപ്രവർത്തകരുമായും എല്ലാവരും ഗെയിമിൽ പങ്കെടുക്കുകയാണ്. പലരെയും സംബന്ധിച്ച് ഈസി6 വെറുമൊരു ഗെയിമല്ല, എല്ലാ ആഴ്ച്ചയിലും അവർ പിന്തുടരുന്ന ഒരു ശീലമാണ്. സ്വപ്നങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.

മെഗാ7, ഈസി6, ഫാസ്റ്റ്5 ഗെയിമുകളിൽ ആളുകൾ നമ്പറുകൾ തെരഞ്ഞെടുക്കുന്നത് അവരുടെ പിറന്നാൾ, വാർഷികം, കുടുംബത്തിന്റെ നാഴികക്കല്ലുകൾ, മറക്കാനാകാത്ത നിമിഷങ്ങൾ എന്നിവ ചേർത്താണ്. ആളുകൾ ആവർത്തിച്ചു തെരഞ്ഞെടുക്കുന്ന നമ്പറുകൾ 5, 7, 9, 11, 12, 18, 19 എന്നിവയാണ്. എമിറേറ്റ്സ് ഡ്രോയുടെ ഓരോ നമ്പർ തെരഞ്ഞെടുപ്പിലും അതുകൊണ്ട് തന്നെ വൈകാരികതയുടെ അംശമുണ്ട്. അത് പലരുടെയും ഭാവിയാണ്, പ്രതീക്ഷയാണ്, സ്വപ്നവും കൂടെയാണ്.

ഈസി6 വിജയികളിൽ ഇന്ത്യയിൽ നിന്നുള്ള അജയ് ഒ. ഉണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള റസ്സൽ ടി. ഉണ്ട്. അജയ് സ്വന്തം ജീവിതവും കൂട്ടായ്മയ്ക്കും മുതൽക്കൂട്ടായ തീരുമാനങ്ങളെടുത്തപ്പോൾ റസ്സൽ സ്വന്തമായി ബിസിനസ് ആരംഭിച്ചു.

മെഗാ7 അസാധാരണ വിജയങ്ങളുടെ കഥയാണ്. 30 മില്യൺ ഡോളർ വരെയാണ് സമ്മാനത്തുക. ഇത് സാധാരണ മനുഷ്യരുടെ ജീവിതം ഒറ്റ രാത്രികൊണ്ട് മാറ്റിമറിച്ചു.

ഇതിലെ ഏറ്റവും മനോഹരമായ കഥകളിലൊന്ന് ശ്രീറാം ആർ. എന്ന വിജയിയുടേതാണ്. 27 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് ആണ് അദ്ദേഹം ആദ്യ ശ്രമത്തിൽ തന്നെ നേടിയത്. അപ്രതീക്ഷിതമായും ജീവിതം മാറ്റിമറിക്കുന്ന അവസരങ്ങൾ വരാം എന്ന് അദ്ദേഹത്തിന്റെ അനുഭവം തെളിയിക്കുന്നു.

ഫാസ്റ്റ്5 വേഗത്തിൽ ഗെയിമിനെ സമീപിക്കുന്നവർക്കുള്ളതാണ്. 25 വർഷത്തേക്ക് 6,000 ഡോളർ മാസം ബോണസ് ലഭിക്കുന്ന ഗെയിമാണിക്. കാനഡയിൽ നിന്നുള്ള റോബർട്ട് കെ. എന്ന വിജയി തായിലാൻഡിൽ വിശ്രമജീവിതം തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള മഗേഷ് എൻ. ആണ് മറ്റൊരു വിജയി.

വിജയാവേശമല്ല ആളുകളെ ഈ ഗെയിമുകളിലേക്ക് തിരികെക്കൊണ്ടുവരുന്നത്. മറിച്ച് അവർക്കുള്ള വൈകാരികമായ അടുപ്പമാണ്. ഓരോ ടിക്കറ്റിന് പിന്നിലും സാമ്പത്തിക സ്വാതന്ത്ര്യം എന്ന വലിയ ഘടകമുണ്ട്. ഒരു പുതിയ തുടക്കം, പ്രിയപ്പെട്ടവരുടെ സുരക്ഷ, എപ്പോഴും സ്വപ്നംകണ്ട ജീവിതം ജീവിക്കാനുള്ള അവസരം എല്ലാം ഇതിൽപ്പെടുന്നു.

എല്ലാ ഡ്രോയും വൈകാരികമായ നിമിഷങ്ങൾ സമ്മാനിക്കുന്നു. ചിലത് വലിയ വിജയങ്ങൾ, ചിലത് വളരെ അടുത്ത് എത്തിയവരുടെ കഥകൾ, അവരെല്ലാം പ്രതീക്ഷിക്കുന്നത് – ഇനി, അടുത്ത നിമിഷം ആകും എന്റെ അവസരം.

ഓരോ ടിക്കറ്റും നാളെയെ വിശ്വസിക്കാനുള്ള പ്രചോദനമാകുന്നു. നിങ്ങളുടെ നാളെ ഇന്നാണ് ആരംഭിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള AI കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്
ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് ഒന്നാം വാർഷികത്തിൽ സ്പെഷ്യൽ ഓപ്പൺ ഹൗസ്