
എല്ലാ ആഴ്ച്ചയും ലോകം മുഴുവനുള്ള ആയിരക്കണക്കിന് ആളുകളാണ് എമിറേറ്റ്സ് ഡ്രോയിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടുന്നത്. വെറും 5 ദിർഹം മുതൽ തുടങ്ങുന്ന ഗെയിമുകളിലൂടെ ദിവസേനയും ആഴ്ച്ചതോറും ഒന്നിലധികം സമ്മാനങ്ങൾ നേടാനും 100 മില്യൺ ദിർഹം വരെ സ്വന്തമാക്കാനും EASY6, FAST5, MEGA7, PICK1 ഗെയിമുകൾ സഹായിക്കും.
കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ നിന്നുമുള്ള ഒരാൾ ഈസി6 ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹത്തിന് (34 കോടി രൂപ) തൊട്ടടുത്തെത്തി. ഹൈദരാബാദിൽ നിന്നുള്ള മുഹമ്മദ് ഇമ്രാനാണ് ഒരക്കം അകലെ ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. പക്ഷേ, ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത അദ്ദേഹം 1,50,000 ദിർഹം (33.75 ലക്ഷം രൂപ) നേടി.
ഹൈദരാബാദിൽ ഡ്രൈവറാണ് ഇമ്രാൻ. സൗദി അറേബ്യയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. സമ്മാനം നേടിയെന്ന് അറിയിച്ചുള്ള ഇ-മെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് ഇമ്രാൻ പറയുന്നു. ലൈവ് ഡ്രോ പലതവണ കണ്ടതിന് ശേഷമാണ് അദ്ദേഹം സമ്മാനം തനിക്ക് തന്നെയാണെന്ന് ഉറപ്പിച്ചത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇമ്രാന് ഈ വിജയം വലിയ സഹായമാകും. നാട്ടിലെ വീട് പണി തീർക്കാൻ പണം ഉപകരിക്കും. ഭാര്യക്ക് സൗദിയിലേക്ക് വരാനുള്ള വിമാനടിക്കറ്റിനും സ്വന്തമായി ബിസിനസ് തുടങ്ങാനും തുക ഉപയോഗിക്കാനാകുമെന്ന് ഇമ്രാൻ പറയുന്നു.
രണ്ടു വർഷമായി സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട് ഇമ്രാൻ. 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടുകയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കഴിഞ്ഞയാഴ്ച്ച മാത്രം 5000-ത്തിൽ അധികം പേർ 700,000 ദിർഹം സമ്മാനത്തുക വീതിച്ചു. മെയ് 24 മുതൽ 26 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) അടുത്ത ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും സ്ട്രീം കാണാം.
EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ സ്വപ്നം സാക്ഷാത്കരിക്കാം. നമ്പറുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. കൂടാതെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw
സഹായത്തിന് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com or visit www.emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ