മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

Published : May 23, 2024, 02:56 PM IST
 മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

Synopsis

എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ  24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ  ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസി ഇന്ന് പ്രവർത്തിക്കില്ല. ബുദ്ധ പൂർണിമ  പ്രമാണിച്ച്  (2024 മെയ് 23 ) ഇന്ന് വ്യാഴാഴ്ച മസ്‌കറ്റിലെ ഇന്ത്യൻ എംബസി തുറന്നു പ്രവർത്തിക്കുകയില്ലെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  

എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ  24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ  ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന  നമ്പറിലേക്കും  ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ  അഭ്യർത്ഥിച്ചിട്ടുണ്ട്.

Read Also -  യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ജോർദാനിലേക്ക്

മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച മസ്കറ്റിൽ നിന്നും ജോർദാനിലേക്ക് പുറപ്പെട്ടു. സന്ദർശന വേളയിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതിന് മുന്നോട്ട് നയിക്കുന്നതിനുമുള്ള ഇരു നേതൃത്വങ്ങളുടെയും താൽപ്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനും അതിനുള്ള മാർഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളെക്കുറിച്ചും നിലവിൽ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും.

ഒമാൻ മന്ത്രി സഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താൻ്റെ പ്രത്യേക പ്രതിനിധിയുമായ  സയ്യിദ് അസാദ് ബിൻ താരിഖ് അൽ സെയ്ദ് അൽ സെയ്ദ്, സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്  സാംസ്കാരിക കായിക യുവജന ക്ഷേമ മന്ത്രി, ഖാലിദ് ബിൻ ഹിലാൽ അൽ മവാലി  ശൂറ കൗൺസിൽ ചെയർമാൻ, സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ആഭ്യന്തര മന്ത്രി, സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി  സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ, നാസർ ബിൻ ഹമൂദ് അൽ കിണ്ടി  റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ, ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷിബാനി വിദ്യാഭ്യാസ മന്ത്രി, മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി, ലെഫ്റ്റനൻ്റ് ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷുറൈഖി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ്, ലെഫ്റ്റനൻ്റ് ജനറൽ സെയ്ദ് ബിൻ അലി അൽ ഹിലാലി  ഇൻ്റേണൽ സെക്യൂരിറ്റി സർവീസ് മേധാവി, ഡോ: ഹിലാൽ ബിൻ അലി അൽ സബ്തി ഒമാൻ  ആരോഗ്യമന്ത്രി, വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസി സുൽത്താന്‍റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്,ഒമാൻ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മത്താർ ബിൻ സലിം അൽ ബലൂഷി, ഒമാൻ റോയൽ എയർഫോഴ്സ് കമാൻഡർ എയർ വൈസ് മാർഷൽ ഖമീസ് ബിൻ ഹമ്മദ് അൽ ഗഫ്രി, ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസിർ അൽ റഹ്ബി, മേജർ ജനറൽ മുസല്ലം ബിൻ മുഹമ്മദ് ജഅബൂബ്, സുൽത്താൻ്റെ പ്രത്യേക സേനയുടെ കമാൻഡർ എന്നിവർ  ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെ യാത്ര അയക്കുവാൻ റോയൽ ഒമാൻ എയർപോർട്ടിൽ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
യുഎഇയിൽ പുതിയ അലർട്ട്, ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം