എമിറേറ്റ്സ് ഡ്രോ: ഏഴിൽ ആറ് നമ്പറുകളും ഒത്തുവന്നു; ഇന്ത്യക്കാരിക്ക് സ്വന്തം 7.7 ലക്ഷം ദിർഹം

Published : Jun 10, 2022, 08:11 PM ISTUpdated : Jun 11, 2022, 11:15 AM IST
എമിറേറ്റ്സ് ഡ്രോ: ഏഴിൽ ആറ് നമ്പറുകളും ഒത്തുവന്നു; ഇന്ത്യക്കാരിക്ക് സ്വന്തം 7.7 ലക്ഷം ദിർഹം

Synopsis

ലോട്ടറി ഫലം വരുന്ന ദിവസം 33 വയസുകാരിയായ ശിവലീല സന്തോഷ് ഹഗാർഗി കുടുംബത്തോടൊപ്പം യൂട്യൂബിൽ ലൈവ് സ്ട്രീമായി ഫലപ്രഖ്യാപനം കണ്ടു. സ്ക്രീനിൽ കണ്ട ആദ്യ ആറ് നമ്പറും സ്വന്തം കൈയിലെ ടിക്കറ്റിലുള്ള നമ്പറുകൾ തന്നെയാണെന്ന് ശിവലീല തിരിച്ചറിഞ്ഞു. പക്ഷേ, അടുത്ത നമ്പറിൽ ഭാഗ്യം വഴുതിപ്പോയി. 

പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് പിന്തുണയായി 50 ദിർഹത്തിന് ഒരു പെൻസിൽ വാങ്ങിയാണ് അജ്‍മാനിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ശിവലീല സന്തോഷ് ഹഗാർഗി 'എമിറേസ് ഡ്രോ'യിൽ പങ്കെടുത്തത്. ഏഴ് അക്കങ്ങളും ഒരുപോലെയായാൽ 100 ദശം ലക്ഷം ദിർഹം ഒന്നാം സമ്മാനം ലഭിക്കുന്ന യു.എ.ഇയിലെ വമ്പൻ ഭാഗ്യപരീക്ഷണമാണ് എമിറേറ്റ്സ് ഡ്രോ.

നറുക്കെടുപ്പ് ഫലം വരുന്ന ദിവസം 33 വയസുകാരിയായ ശിവലീല സന്തോഷ് ഹഗാർഗി കുടുംബത്തോടൊപ്പം യൂട്യൂബിൽ ലൈവ് സ്ട്രീമായി ഫലപ്രഖ്യാപനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനില്‍ തെളിഞ്ഞുവന്ന  ഓരോ നമ്പറുകളും തന്റെ കൈവശമുള്ള ടിക്കറ്റിലെ നമ്പറുകള്‍ തന്നെയായിരുന്നുവെന്ന്  ശിവലീല തിരിച്ചറിഞ്ഞു.

വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കുന്നതിനിടെ തന്റെ ടിക്കറ്റിലുള്ള ആറ് സംഖ്യകളും നറുക്കെടുക്കപ്പെട്ട ആറ് സംഖ്യകള്‍ തന്നെയാണെന്ന് മകനാണ് ഉറപ്പുവരുത്തിയത്. "എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. എന്റെ മകനാണ് ആദ്യം തുള്ളിച്ചാടിയത്, പിന്നാലെ എല്ലാവരും സന്തോഷം കൊണ്ട് അവനൊപ്പം ചേർന്നു." ശിവലീല പറയുന്നു.

ഒരു നമ്പർ മാത്രം അകലെ 100 ദശലക്ഷം ദിർഹം (211 കോടിരൂപ) നഷ്ടമായെങ്കിലും ആറ് നമ്പറുകളിലൂടെ ശിവലീല ഉറപ്പിച്ചത് 7,77,000 ദിർഹം (1.6 കോടിരൂപ) ആയിരുന്നു. എമിറേറ്റ്സ് ‍ഡ്രോ അധികൃതർ ശിവലീലയെ പിന്നീട് ഫോണിൽ വിളിച്ചു, ഇ - മെയിലും അയച്ചു. ആറ് നമ്പറിൽ സമ്മാനം നേടിയത് താനാണെന്ന് ഉറപ്പിക്കുന്നതു വരെ ആ സ്വപ്നത്തിന്റെയും ആകാംഷയുടെയും നടുക്കത്തിലായിരുന്നു ശിവലീല.

വായ്പ അടച്ചു തീർക്കാനാണ് പ്രൈസ് ‍മണി ഉപയോഗിക്കുകയെന്നാണ് ശിവലീല പറയുന്നത്. ബാധ്യതകൾ തീർത്തതിന് ശേഷമുള്ള പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കും. 

ഇനിയും എമിറേറ്റ്സ് ഡ്രോയിൽ ടിക്കറ്റ് എടുക്കുമെന്നാണ് ശിവലീല പറയുന്നത്. സ്വന്തം ബർത്ത് ഡേ നമ്പറിലാണ് ഇനി ടിക്കറ്റെടുക്കുകയെന്നാണ് അവർ പറയുന്നത്. ഇത്തവണ ഭർത്താവിന്റെ ജന്മദിന നമ്പറാണ് തെരഞ്ഞെടുത്തത്. അടുത്ത ടിക്കറ്റിന് കിട്ടാൻ പോകുന്ന സമ്മാനത്തെക്കുറിച്ചും അവർക്ക് പ്രതീക്ഷയുണ്ട്: ദൈവം സഹായിച്ചാൽ 100 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ്!

ഒന്നാം സമ്മാനം കിട്ടിയാൽ കുടുംബത്തിനും ബന്ധുക്കൾക്കും സാമ്പത്തിക സഹായം നൽകും, ഒപ്പം പാവങ്ങൾക്ക് ഇന്ത്യയിലെ സ്വന്തം ഗ്രാമത്തിൽ ഒരു ആശുപത്രി എന്ന ഭർത്താവിന്റെ സ്വപ്നവും സാക്ഷാത്കരിക്കും - ശിവലീല പറയുന്നു.

ഫിലിപ്പീൻസുകാരായ ഐസിയ കിങ്, ജീനറ്റ് മില്ലറിഎന്നിവർക്ക് ഇതേ നറുക്കെടുപ്പില്‍ അവരുടെ ടിക്കറ്റുകളിലെ അഞ്ച് നമ്പറുകൾ ഒത്തുവരികയും 77,777 ദിർഹം വീതം ലഭിക്കുകയും ചെയ്യും.

ഏഴ് ദിര്‍ഹം മുതല്‍ 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് വരെ വൈവിദ്ധ്യങ്ങളായ ക്യാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന എമിറേറ്റ്സ് ഡ്രോ യുഎഇയിലെ ഏറ്റവും ജനപ്രിയമായ നറുക്കെടുപ്പുകളിലൊന്നാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ