
എമിറേറ്റ്സ് ഡ്രോയിലൂടെ കഴിഞ്ഞയാഴ്ച്ച സമ്മാനം നേടിയത് 4200-ൽ അധികം പേർ. EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ ഇവർ സ്വന്തമാക്കിയ മൊത്തം സമ്മാനത്തുക AED 660,000. ശ്രദ്ധേയമായ വിജയം നേടിയ മൂന്നു പേരെ അടുത്തറിയാം.
മെഡിക്കൽ ലാബ് ഉടമയായ യാനപു വെങ്കടേശ്വര റാവു കുടുംബത്തോടൊപ്പം ആന്ധ്രപ്രദേശിലാണ് താമസിക്കുന്നത്. EASY6 ഗെയിമിലൂടെ ഒരക്കം അകലെ അദ്ദേഹത്തിന് നഷ്ടമായത് AED 15 മില്യൺ.
"ഞാൻ ഹാപ്പിയാണ്. സമ്മാനമായി കിട്ടിയ AED 150,000 വലിയ തുകയാണ്. എമിറേറ്റ്സ് ഡ്രോയിലൂടെ എന്റെ ജീവിതം മാറി. സൗജന്യ രക്ത ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് എന്റെ തീരുമാനം." - ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്ത റാവു പറയുന്നു.
ആന്ധ്രാപ്രദേശിൽ നിന്ന് തന്നെയുള്ള ഖത്തറിൽ പ്രവാസിയായ ശ്രീനിവാസ് ഉദയ പട്ടെം ഐ.ടി കോർഡിനേറ്ററാണ്. FAST5 ഗെയിമിലൂടെ AED 50,000 അദ്ദേഹം നേടി. തനിക്ക് ലഭിച്ച തുകയിൽ നിന്നും 20% ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
"ഞാൻ വിജയിച്ചു എന്നത് വളരെ സന്തോഷം നൽകുന്നു. ആദ്യം ഒരു ഇ-മെയിലാണ് വന്നത്. പിന്നീട് ഞാൻ വിന്നിങ് ബാലൻസ് പരിശോധിച്ചു. ഞാൻ സ്ഥിരമായി ഗെയിം കളിക്കുന്നുണ്ട്. ആദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്." - ശ്രീനിവാസ് പറയുന്നു.
മൂന്നാമത്തെ വിജയി ബംഗ്ലാദേശിൽ നിന്നുള്ള സെയിൽസ് പേഴ്സണായ അബ്ദുൾ ഹലിം അബ്സർ ആണ്. ഒമാനിലാണ് അദ്ദേഹം താമസിക്കുന്നത്. EASY6 ടോപ് റാഫ്ൾ പ്രൈസായ AED 60,000 അബ്സർ നേടി. സുഹൃത്തുക്കളുടെ പ്രേരണ കൊണ്ടാണ് ഗെയിം കളിക്കാനിറങ്ങിയത് എന്ന് അദ്ദേഹം പറയുന്നു.
“എമിറേറ്റ്സ് ഡ്രോ ആരാധകരാണ് എന്റെ സുഹൃത്തുക്കൾ. മൂന്നു മാസം കൊണ്ടു തന്നെ എനിക്ക് സമ്മാനം നേടാൻ കഴിഞ്ഞു.“ - അബ്സർ പറയുന്നു.
ഈ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോയുടെ സന്തോഷം തുടരുകയാണ്. മെയ് 10 മുതൽ 12 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ഗെയിമുകൾ കാണാം.
നിങ്ങളുടെ നമ്പറുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യൂ. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com അതുമല്ലെങ്കിൽ സന്ദർശിക്കൂ www.emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ