
പഞ്ചാബിൽ നിന്നുള്ള വികാശ് ഗോയൽ 15 വർഷമായി പല ഗെയിമുകളും കളിക്കുന്നുണ്ട്, പക്ഷേ ഒരു തവണ പോലും വിജയം അയാളുടെ ഒപ്പം നിന്നില്ല. വികാശ് ഒരു കൂട്ടുകുടുംബത്തിൽ നിന്നുള്ളയാളാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം ഭാര്യയും മകനും രണ്ട് സഹോദരങ്ങളും അവർക്കൊപ്പമാണ് താമസം. കുടുംബത്തിന് ഒരു പുതിയ ജീവിതം നൽകുക എന്നതായിരുന്നു എക്കാലത്തെയും അദ്ദേഹത്തിന്റെ സ്വപ്നം.
ആ സ്വപ്നത്തിലേക്കുള്ള വഴി തുറന്നത് ഒരു യൂട്യൂബ് പരസ്യമാണ്. എമിറേറ്റ്സ് ഡ്രോയുടെ ഈസി6 ഗെയിമും പിന്നീട് മെഗാ7 ഗെയിയും അദ്ദേഹം പരീക്ഷിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ തലവര മാറ്റിയത് ഷുവർ1 റാഫിളാണ്. ഭാഗ്യം പരീക്ഷിക്കാനെടുത്ത ഒരു ടിക്കറ്റിലൂടെ അദ്ദേഹം നേടിയത് 30,000 ഡോളർ.
വിജയം അറിയിച്ചുള്ള ഇമെയിൽ കണ്ടതോടെ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടി. പിന്നാലെ കട്ടിലിൽ നിന്നും വീണു! ആദ്യം സ്വന്തം പിതാവിനോട് അദ്ദേഹം സന്തോഷ വാർത്ത പറഞ്ഞു, പിന്നാലെ വീട് മുഴുവൻ സന്തോഷത്തിൽ മുങ്ങി.
കുടുംബ ബിസിനസ് മെച്ചപ്പെടുത്താൻ സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ അച്ഛനും അമ്മയ്ക്കും സുരക്ഷ നൽകണം, പ്രിയപ്പെട്ടവർക്ക് നല്ല ഭാവി ഉറപ്പാക്കണം.
“എനിക്ക് സമ്മാനത്തുക മുഴുവൻ പിൻവലിക്കാൻ കഴിഞ്ഞു. ഇതിന് സഹായിച്ച എമിറേറ്റ്സ് ഡ്രോ സംഘത്തിന് പ്രത്യേകം നന്ദി. അവരെനിക്ക് കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നു.” – വികാശ് പറയുന്നു.
വികാശിന്റെ കഥയിൽ നിന്നും മനസ്സിലാകുന്നത് പ്രതീക്ഷയോടെ മുന്നേറുന്നവരെ സഹായിക്കുന്നത് സധൈര്യത്തോടെ എടുക്കുന്ന ഒരു ചുവടാണ്. ഈ സമ്മർ സമയത്ത് പ്രത്യേക പ്രൊമോഷനുകൾ നിങ്ങൾക്കും പ്രയോജനപ്പെടുത്താം.
വികാശിന്റെ വിജയത്തോടെ ലക്ഷ്യത്തിലേക്ക് അടുക്കാൻ പോസിറ്റീവ് ആയ മനോഭാവമാണ് വേണ്ടതെന്ന് നമുക്ക് മനസ്സിലായി. ചിലപ്പോൾ അടുത്ത വിജയി നിങ്ങളാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam