
ദുബായ്: പറന്നുയരാന്‍ തുടങ്ങവെ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചത് കാരണം എമിറേറ്റ്സ് വിമാനം എട്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. കെയ്റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.
ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗതയില്‍ നീങ്ങിയ വിമാനം പെട്ടെന്ന് ബ്രേക്കിട്ടത് വഴി ടയറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കി. തകരാര്‍ പരിഹരിച്ച് എട്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് എമിറേറ്റ്സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും സംഭവത്തില്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും എമിറേറ്റ്സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam