പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

Published : Feb 26, 2024, 11:14 AM IST
പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

Synopsis

യാത്രക്കാര്‍ നേരിട്ട അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു.

ദുബൈ: മെഡ‍ിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്ന എമിറേറ്റ്സിന്‍റെ  EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.

യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ നേരിട്ട അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയ ശേഷം വിമാനം തിരികെ ടൊറന്‍റോയിലേക്ക് പറന്നു. 

Read Also - പൊന്നുപോലെ നോക്കി, പക്ഷെ കയ്യബദ്ധം, മലയാളി വധശിക്ഷ കാത്ത് ജയിലിൽ; രക്ഷയ്ക്ക് ഒരേയൊരു വഴി, 1.5 കോടി റിയാൽ

ടേക്ക് ഓഫിന് പിന്നാലെ സംശയകരമായ മണം; ജീവനക്കാര്‍ ഞെട്ടി! ആകാശത്ത് വിമാനത്തിന് യു ടേണ്‍, എമര്‍ജന്‍സി ലാന്‍ഡിങ്

ന്യൂയോര്‍ക്ക്: വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്പിറ്റില്‍ തീ പടര്‍ന്നു. തീ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി തിരിച്ചുവിട്ടു. ഫെബ്രുവരി മൂന്നിനാണ് സംഭവം ഉണ്ടായത്. 

കാനഡയിലെ ടൊറന്‍റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന എന്‍ഡവര്‍ എയര്‍ ഫ്ലൈറ്റ് 4826 ആണ്  അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ  6:52നാണ് സംഭവം. എന്തോ കത്തുന്ന മണം പരന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാപ്റ്റന്‍റെ സൈഡിലെ വിന്‍ഡ്ഷീല്‍ഡ് ഇലക്ട്രിക്കല്‍ ഹീറ്റര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് തീ ഉയരുന്നതായി കണ്ടെത്തി.

കോക്പിറ്റില്‍ തീ കണ്ടെന്ന് അറിയിച്ച് ക്യാപ്റ്റന്‍ അടിയന്തര ലാന്‍ഡിങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൊമ്പാര്‍ഡിയര്‍ സിആര്‍ജെ- 900 വിമാനം അടിയന്തര ലാന്‍ഡിങ് നടത്താന്‍ അനുമതി നല്‍കി. വിന്‍ഡ് ഷീല്‍ഡ് ഹീറ്റ് വിമാന ജീവനക്കാര്‍ ഓഫ് ചെയ്തപ്പോള്‍ തീയണഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡ്ഷീല്‍ഡ് ഹീറ്റിങ് യൂണിറ്റും ടെക്നീഷ്യന്‍മാരെത്തി മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി