
ദുബായ്: ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്തയുമായി എമിറേറ്റ്സ് ഗ്രൂപ്പ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ നാല് ശതമാനം വര്‍ധവാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്കിയ ബോണസിന് പിന്നാലെയാണ് പുതിയ സന്തോഷവാര്‍ത്ത ജീവനക്കാരെ തേടിയെത്തുന്നത്.
ശമ്പള വര്‍ധനവിന് പുറമെ മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം, യാത്രബത്ത, യു.എ.ഇ ദേശീയ അലവൻസ്, വിമാന ക്രൂ പ്രവർത്തന സമയ അലവൻസ് എന്നിവയിൽ നാലു ശതമാനം വർധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
താമസ, ഉപജീവന അലവൻസ് 10 മുതൽ 15 വരെ ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. പുതിയ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 22ന് നൽകുന്ന കരാർ ഭേദഗതി കത്തിൽ വ്യക്തമാക്കുമെന്നാണ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ കമ്പനി വ്യക്തമാക്കിയത്. ഇതിന് പുറമെ ശമ്പളത്തോടുകൂടിയ പ്രസവാവധി 60ൽനിന്ന് 90 ദിവസമാക്കി. അമ്മമാർക്ക് ദിവസേന ലഭിക്കുന്ന നഴ്സിങ് ഇടവേളകൾ ഒരു മണിക്കൂറിൽനിന്ന് രണ്ട് മണിക്കൂറാക്കും.
Read Also - പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍
ശമ്പളത്തോടുകൂടിയ പിതൃത്വ അവധി അഞ്ചിൽ നിന്ന് 10 പ്രവൃത്തി ദിവസമായി വർധിപ്പിക്കും. അതോടൊപ്പം സെപ്തംബര്‍ ഒന്നു മുതൽ വിദ്യാഭ്യാസ സഹായ ബത്തയും 10 ശതമാനം വർധിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ റെക്കോഡ് ലാഭത്തെ തുടർന്ന് എമിറേറ്റ്സ് ഗ്രൂപ് ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam