അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

Published : Mar 18, 2022, 08:15 PM IST
അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

Synopsis

ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കാര്‍ നേരത്തെ തന്നെ തങ്ങള്‍ പോകുന്ന രാജ്യത്ത് പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി പരിശോധിക്കണമെന്നും ചെക്ക് ഇന്‍ സുഗമമാക്കാനായി അത് പ്രകാരം ആവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

ദുബൈ: അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ് നിര്‍ദേശം.

16 രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് സംബന്ധമായ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാതെ തന്നെ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. യു.കെ, പോര്‍ച്ചുഗല്‍, ഇറ്റലി, ജോര്‍ദാന്‍, മൗറീഷ്യസ്‌, മാലിദ്വീപ്, ഓസ്‍ട്രിയ, ബഹ്റൈന്‍, ഡെന്‍മാര്‍ക്ക്, ഹംഗറി, അയര്‍ലന്റ്, നോര്‍വെ, മെക്സിക്കോ, സൗദി അറേബ്യ, സ്‍പെയിന്‍, സ്വിറ്റ്‍സര്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് അടുത്തിടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്.

ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കാര്‍ നേരത്തെ തന്നെ തങ്ങള്‍ പോകുന്ന രാജ്യത്ത് പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി പരിശോധിക്കണമെന്നും ചെക്ക് ഇന്‍ സുഗമമാക്കാനായി അത് പ്രകാരം ആവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റുകള്‍ക്ക് ശേഷം ചെക്ക് ഇന്‍ ചെയ്യുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി