നൂറോളം പേരുടെ എമിറേറ്റ്സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തെ പിടികൂടി

Published : May 07, 2019, 10:49 AM IST
നൂറോളം പേരുടെ എമിറേറ്റ്സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തെ പിടികൂടി

Synopsis

യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന എമിറേറ്റ്സ് ഐഡികള്‍ സൂക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മുഖ്യപ്രതി. 

ദുബായ്: നൂറോളം പേരുടെ എമിറേറ്റ്സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. എമിറേറ്റ്സ് പോസ്റ്റിലെ ഒരു ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് ദുബായ് ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങിയത്.

യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന എമിറേറ്റ്സ് ഐഡികള്‍ സൂക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മുഖ്യപ്രതി. ഐഡികള്‍ അവയുടെ ഉടമസ്ഥന് കൈമാറേണ്ട ചുമതലയും ഇയാള്‍ക്ക് തന്നെയായിരുന്നുവെന്ന് എമിറേറ്റ്സ് പോസ്റ്റ് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. 

എമിറേറ്റസ് ഐഡികള്‍ കാണാതായെന്ന് പരാതികള്‍ ലഭിച്ചതോടെയാണ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചത്. പല ദിവസങ്ങളില്‍ പലസമയങ്ങളിലായി കാര്‍ഡുകള്‍ ഇയാള്‍ മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായികുന്നു. പല സമയത്തായി നൂറോളം കാര്‍ഡുകളാണ് ഇങ്ങനെ മോഷ്ടിച്ചത്. മറ്റൊരുളുമായുണ്ടാക്കിയ ധാരണ പ്രകാരം കാര്‍ഡുകള്‍ മോഷ്ടിച്ച് അയാള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ഒരു ഐഡിക്ക് 80 ദിര്‍ഹം വീതമാണ് എമിറേറ്റ്സ് പോസ്റ്റ് ഉദ്യോഗസ്ഥന്‍ കൈപ്പറ്റിയത്. ഇയാള്‍ ഇത് 100 ദിര്‍ഹത്തിന് മറ്റൊരാള്‍ക്ക് വിറ്റു. തുടര്‍ന്ന് 105 ദിര്‍ഹം വാങ്ങി നാലാമതൊരാള്‍ക്ക് മറിച്ചുവില്‍ക്കുകയായികുന്നു. നാല് പേരെയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ