ആദ്യത്തെ ബിഗ് സ്പിൻ ആണ് ഇത്. മൂന്നു പേർ വിജയിച്ചു. മൊത്തം നൽകിയത് 4.5 ലക്ഷം ദിർഹം.
ബിഗ് ടിക്കറ്റ് ബിഗ് സ്പിൻ മത്സരത്തിൽ വിജയിച്ച് രണ്ട് മലയാളികൾ. നിതിൻ ജോയ്, ദിനേഷ് കുമാർ എന്നിവരാണ് വിജയികൾ. ദിനേഷ് 2.5 ലക്ഷം ദിർഹവും നിതിൻ 1 ലക്ഷം ദിർഹവും നേടി. മൊത്തം മൂന്നു പേരാണ് ആദ്യത്തെ ബിഗ് സ്പിന്നിൽ വിജയിച്ചത്. ജോർദാനിൽ നിന്നുള്ള ഒസാമ മഹ്മൂദ് ആണ് മൂന്നാമത്തെ വിജയി. അദ്ദേഹം 1 ലക്ഷം ദിർഹമാണ് നേടിയത്.
മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും അബുദായിലേക്ക് നിതിൻ എത്തി. വിമാന ടിക്കറ്റും താമസവും ബിഗ് ടിക്കറ്റ് ടീം തന്നെ ഒരുക്കി. സമ്മാനത്തുകയിൽ ഒരു പങ്ക് കടങ്ങൾ വീട്ടാനും കാൻസർ രോഗ ബാധിതനായ ബന്ധുവിനായി ചെലവഴിക്കാനുമാണ് നിതിൻ ആഗ്രഹിക്കുന്നത്.
ദിനേഷ് കുമാർ അബുദാബിയിലാണ് 16 വർഷമായി താമസിക്കുന്നത്. രണ്ടു വർഷമായി സ്ഥിരമായി എല്ലാ മാസവും ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ആറ് പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം മത്സരത്തിൽ പങ്കെടുത്തത്. വായ്പാ വീട്ടാനാണ് സമ്മാനത്തുക ഉപയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ദുബായിലാണ് ഒമാസ ജീവിക്കുന്നത്. ബിസിനസിൽ ഉണ്ടായ ചില കടങ്ങൾ വീട്ടാനാണ് സമ്മാനത്തുക ഉപയോഗിക്കുകയെന്ന് ഒസാമ പറഞ്ഞു.
സെപ്റ്റംബർ 3-ന് 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം ദിർഹം വീതം ലഭിക്കും. ഇ-ഡ്രോകളിൾ ഓഗസ്റ്റിൽ നാല് പേർക്ക് ആഴ്ച്ചതോറും 25,000 ദിർഹം വീതം ലഭിക്കും.
ബിഗ് സ്പിൻ മത്സരത്തിൽ മൂന്നു പേർക്ക് ആണ് അവസരം. സെപ്റ്റംബർ 3-ന് വിജയികളെ അറിയാം. ഇവർക്ക് ഒക്ടോബർ 3-ന് മത്സരത്തിൽ പങ്കെടുക്കാം. 1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസും നേടാം.
രണ്ട് ലക്ഷുറി കാറുകളും നേടാൻ അവസരമുണ്ട്. സെപ്റ്റംബർ 3-ലെ നറുക്കെടുപ്പിൽ ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസാൻ പട്രോൾ എന്നിവയാണ് അവ.
