മുഴുവന്‍ യാത്രാ വിമാനങ്ങളും റദ്ദാക്കി എമിറേറ്റ്സ്; 25 മുതല്‍ കാര്‍ഗോ സര്‍വീസുകള്‍ മാത്രം

By Web TeamFirst Published Mar 22, 2020, 8:09 PM IST
Highlights

രാജ്യങ്ങൾ അതിർത്തികൾ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നതുവരെ വിമാനസർവീസുകൾ നിർത്തവെയ്ക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്സ്. 

ദുബായ്: ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈൻസ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മുഴുവൻ യാത്രാ വിമാനങ്ങളും ബുധനാഴ്ച മുതൽ നിർത്തുകയാണെന്ന് സിഇഒ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം അറിയിച്ചു. 

രാജ്യങ്ങൾ അതിർത്തികൾ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നതുവരെ വിമാനസർവീസുകൾ നിർത്തവെയ്ക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്സ്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുമെന്നും സര്‍വീസുകള്‍ തുടങ്ങാന്‍ അനുകൂലമായ സാഹചര്യമുണ്ടാകുമ്പോള്‍ പുനരാരംഭിക്കുമെന്നും ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം അറിയിച്ചു.

click me!