
ദുബായ്: ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ ഇ ഗായകൻ യസീര്‍ ഹബീബ്. 'വൈഷ്ണവ് ജനതോ'.. എന്ന് തുടങ്ങുന്ന ഭജനാണ് യാസീർ പാടിയത്. ഗാനാലാപനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീർ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീർ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീർ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്.
ദുബായില്‍ എല്ലാ വിഭാഗം ആളുകൾക്കിടയിലും നിരവധി ആരാധകരുള്ള പ്രമുഖ ഗായകനാണ് യസീര്‍.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലോകത്തിൽ വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിയിച്ചൊരുക്കി കൊണ്ട് ആദരമര്‍പ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗാന്ധിയുടെ ജീവ ചരിത്രം ഉദ്ധരിപ്പിക്കുന്ന ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും അന്നേ ദിവസം ദുബായിയിൽ നടന്നിരുന്നു. എന്തായാലും യാസീറിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam