
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ ഒരു സർക്കാർ ഏജൻസിയിലെ ജീവനക്കാരിക്ക് ഏഴ് വർഷത്തെ തടവു ശിക്ഷ. ക്രിമിനൽ കോടതിയാണ് സ്ത്രീയ്ക്ക് ശിക്ഷ വിധിച്ചത്. സ്വദേശി സ്ത്രീയ്ക്കാണ് ശിക്ഷ വിധിച്ചത്.
500 കുവൈത്തി ദിനാറിന്റെ സാമ്പത്തിക ഗ്യാരണ്ടിയിൽ തടവുശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ജോലിക്ക് ഹാജരാകാതെ ജീവനക്കാരി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് വീട്ടിലിരുന്ന 19 പ്രവൃത്തി ദിവസങ്ങളുടെ മൂല്യം കണക്കാക്കി ഇവര്‍ക്ക് പിഴയും വിധിച്ചിട്ടുണ്ട്. ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജീവനക്കാരി ജോലിക്ക് ഹാജരാകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഇത്തരം കേസുകൾ ഇപ്പോൾ കോടതിയിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്. തടവുശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിനായി ഇവര്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കണം.
Read More - ഇന്‍റര്‍നെറ്റ് വഴിയുള്ള വിവാഹം; നിയമസാധുത അംഗീകരിച്ച് ഫത്വ അതോറിറ്റി
പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്.
Read More - കുവൈത്തിലെ മുന്‍ എംപിയുടെ മരണം; ശസ്‍ത്രക്രിയയില്‍ പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ 4.13 കോടി നഷ്ടപരിഹാരം നല്‍കണം
ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഉദ്യോഗസ്ഥന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. വിദ്വേഷജനകമായ ആരോപണങ്ങളാണ് ഇതെന്നും സംഭവത്തെ കുറിച്ച് യുക്തിരഹിതമായ കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam