ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് മന്ത്രാലയം

Published : Oct 11, 2022, 05:30 PM IST
ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് മന്ത്രാലയം

Synopsis

പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില സ്ത്രീ, പുരുഷ ജീവനക്കാര്‍ തൊഴിലിടത്തിന് യോജിക്കാത്ത തരത്തിലുള്ള വേഷങ്ങള്‍ ജോലി സമയത്ത് ധരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും സര്‍ക്കുലര്‍ പറയുന്നു. 

കുവൈത്ത് സിറ്റി: ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില സ്ത്രീ, പുരുഷ ജീവനക്കാര്‍ തൊഴിലിടത്തിന് യോജിക്കാത്ത തരത്തിലുള്ള വേഷങ്ങള്‍ ജോലി സമയത്ത് ധരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും സര്‍ക്കുലര്‍ പറയുന്നു. പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്നതല്ല ഇത്തരം വേഷങ്ങള്‍. ജീവനക്കാരുടെ വേഷവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് 2013ല്‍ പുറത്തിറക്കിയ അഡ്‍മിനിസ്‍ട്രേറ്റീവ്  സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യം. രാജ്യത്തെ സിവില്‍ സര്‍വീസ് നിയമം 24-ാം വകുപ്പ് പ്രകാരം ജീവനക്കാര്‍ തങ്ങളുടെ ജോലിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും ബഹുമാനത്തോടെയുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടരി ഓര്‍മിപ്പിക്കുന്നു.

Read also:  യുഎഇയില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി

കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി  ആഭ്യന്തര മന്ത്രാലയം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍‌ദ്ദേശപ്രകാരമാണിത്. 

ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ