
അബുദാബി: രണ്ട് ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ 26 മുതല്‍ 30 വരെയാണ് ബിഗ് ടിക്കറ്റില്‍ നിന്ന് അധിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം. ഓഫര്‍ കാലയളവില്‍ "ബൈ 2, ഗെറ്റ് 1 ഫ്രീ" എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ, തെരഞ്ഞെടുക്കപ്പെടുന്ന 25 ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഇങ്ങനെ ആകെ അഞ്ച് ബിഗ് ടിക്കറ്റുകളാണ് ലഭിക്കുക.
ഉറപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ വലിയ അവസരങ്ങളൊരുക്കുകയാണ് പുതിയ ഓഫറിലൂടെ ബിഗ് ടിക്കറ്റ്. ഗോള്‍ഡന്‍ ബൊണാന്‍സയില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബറിലെ അടുത്ത പ്രതിവാര നറുക്കെടുപ്പിലും ഉള്‍പ്പെടും. ഇതിലെ വിജയിക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമായിരിക്കും സമ്മാനം ലഭിക്കുക.
നവംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30നായിരിക്കും ബിഗ് ടിക്കറ്റിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ് ആരംഭിക്കുക. 2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനും അന്ന് അവകാശികളെ തെരഞ്ഞെടുക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനം 50,000 ദിര്‍ഹവുമാണ്. ഇതിന് പുറമെ 10 വിജയികള്‍ക്ക് 20,000 ദിര്‍ഹം വീതവും ലഭിക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.
യുഎഇയിലെ അടുത്ത കോടീശ്വരന്മാരാവാനുള്ള ഒരു ആയുഷ്‍കാലത്തെ അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റില്‍ നിന്നും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കാം.
ഒക്ടോബര്‍ മാസം തുടക്കം മുതല്‍ ബിഗ് ടിക്കറ്റിന്‍റെ പ്രതിവാര നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം എല്ലാ ആഴ്ചയിലും നല്‍കി വരികയാണ്. ജോര്‍ദാന്‍ സ്വദേശിയായ താരിഖ് അസര്‍ ആണ് ഈ മാസത്തെ ആദ്യ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് വിജയിയായി സ്വര്‍ണം സമ്മാനമായി നേടിയത്. ദുബൈയില്‍ താമസിക്കുന്ന താരിഖ്, കഴിഞ്ഞ 20 വര്‍ഷമായി യുഎഇ നിവാസിയാണ്. നിരവധി വര്‍ഷങ്ങളായി നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാറുമുണ്ട്. സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. വര്‍ഷങ്ങളുടെ ശ്രമത്തിനൊടുവില്‍ സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടിയെത്തി. സമ്മാനത്തുക സമ്പാദ്യമായി സൂക്ഷിക്കാനാണ് ഇപ്പോള്‍ താരിഖിന്റെ പദ്ധതി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരനായ ജയകുമാര്‍ തിരുനാവുകാരസ് ആണ് ബിഗ് ടിക്കറ്റിന്റെ ഒക്ടോബറിലെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് വിജയി. 18 പേരുമായി ചേര്‍ന്നാണ് ജയകുമാര്‍ ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തിയ അദ്ദേഹം പ്രതിവാര നറുക്കെടുപ്പ് തീയതിക്ക് വെറും ഒരു ദിവസം മുമ്പ്, ഒക്ടോബര്‍ 16നാണ് ടിക്കറ്റ് വാങ്ങിയത്. ഭാഗ്യം തുണച്ചപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സൗജന്യ ടിക്കറ്റിലൂടെ ജയകുമാര്‍ വിജയിയായി. ഇതോടെ ഒക്ടോബര്‍ മാസത്തെ രണ്ടാമത്തെ സ്വര്‍ണ സമ്മാന വിജയിയായി ജയകുമാര്‍ മാറി. കഴിഞ്ഞ മൂന്നു വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ അദ്ദേഹം 2019 മുതല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് ടിക്കറ്റുകള്‍ വാങ്ങാറുണ്ട്. ഇനിയും ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം, എന്നെങ്കിലും ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകും എന്നപ്രതീക്ഷയിലാണ്.
ഒക്ടോബറിലെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലെ മൂന്നാമത്തെ വിജയിയാണ് സന്ദീപ് പൊന്തിപറമ്പില്‍. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് സന്ദീപ് സ്വന്തമാക്കിയത്. കഴിഞ്ഞ 13 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന സന്ദീപ് ദോഹ നിവാസിയും സീനിയര്‍ അക്കൗണ്ടന്റുമാണ്. സോഷ്യല്‍ മീഡിയ വഴി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ സന്ദീപ്, ആറ് വര്‍ഷത്തിലേറെയായി 20 സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍, ഒരിക്കല്‍ തന്നെ തേടി വിജയിയായെന്ന് അറിയിച്ചുള്ള ഫോണ്‍ കോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്നും ഒരു ദിവസം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
നറുക്കെടുപ്പില്‍ ഉറപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കുന്ന വിജയികളുടെ വിവരങ്ങള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.aeലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കും.
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഔദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ സന്ദര്‍ശിക്കാം. വലിയ വിജയം നേടാനുള്ള അവസരമാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വെബ്സൈറ്റ്- www.bigticket.ae
ട്വിറ്റര്‍- https://twitter.com/BigTicketAD
ഫേസ്ബുക്ക്-https://www.facebook.com/bigticketae
ഇന്‍സ്റ്റഗ്രാം- https://www.instagram.com/bigticketauh/
യൂട്യൂബ്- https://www.youtube.com/c/BigTicketAbuDhabiAD
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ